കാ​സ​ർ​ഗോ​ഡ് എ​സ്പി ഒാ​ഫീ​സി​ലെ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്
Saturday, August 15, 2020 12:41 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ലെ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി.​ശി​ല്പ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​പോ​ലീ​സു​കാ​ര​ന്‍റെ സ്ര​വം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്തു​വ​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം അ​ജ്ഞാ​ത​മാ​ണ്.

ചി​റ്റാ​രി​ക്കാ​ല്‍ ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി
ഇ​ന്നു നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി ചി​റ്റാ​രി​ക്കാ​ലി​ല്‍ ഇ​ന്ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് രാ​വി​ലെ 10.30 ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.