എം​പി ഇ​ട​പെ​ട്ടു; ഓ​ണ​ക്കാ​ലം ക​ഴി​യും​വ​രെ ബേ​ക്ക​ൽ പാ​ലം അ​ട​ച്ചി​ടി​ല്ല
Saturday, August 15, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ഓ​ണ​ക്കാ​ലം ക​ഴി​യും​വ​രെ ബേ​ക്ക​ൽ പാ​ലം അ​ട​ച്ചി​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഒാ​ഗ​സ്റ്റ് 14 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ പാ​ലം അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മാ​ര​മ​ത്ത് വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ണ​ക്കാ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ് പ​ട്ട​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യെ പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എം​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡി​ങ്കി റോ​യി​യെ വി​ളി​ച്ചു ഓ​ണ​ക്കാ​ലം ക​ഴി​യും​വ​രെ പാ​ലം ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഓ​ണ​ക്കാ​ല​ത്ത് ശേ​ഷ​മാ​വും പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.