119 പേ​ര്‍​ക്ക് കൂ​ടി
Thursday, September 17, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 119 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 113 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 83 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: അ​ജാ​നൂ​ര്‍- 15, ചെ​ങ്ക​ള- 12, മ​ടി​ക്കൈ- 11, കാ​ഞ്ഞ​ങ്ങാ​ട്- 9, ചെ​മ്മ​നാ​ട്- 7, പ​ള്ളി​ക്ക​ര, മം​ഗ​ല്‍​പാ​ടി-6, ചെ​റു​വ​ത്തൂ​ര്‍- 5, ഈ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, തൃ​ക്ക​രി​പ്പൂ​ര്‍, ഉ​ദു​മ- 4, കാ​സ​ര്‍​ഗോ​ഡ്, മ​ധൂ​ര്‍, മു​ളി​യാ​ര്‍, പ​ട​ന്ന- 3, ബ​ളാ​ല്‍, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം, പൈ​വ​ളി​ഗെ, വോ​ര്‍​ക്കാ​ടി- 2, നീ​ലേ​ശ്വ​രം, പു​ല്ലൂ​ര്‍-​പെ​രി​യ, പി​ലി​ക്കോ​ട്, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ബെ​ള്ളൂ​ര്‍, ബേ​ഡ​ഡു​ക്ക, ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക, മീ​ഞ്ച, ക​രു​നാ​ഗ​പ്പ​ള്ളി (കൊ​ല്ലം)- 1.
വീ​ടു​ക​ളി​ല്‍ 3035 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1122 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5057 പേ​രാ​ണ്. പു​തി​യ​താ​യി 280 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1164 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
267 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 365 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 179 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 283 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
7541 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 622 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 466 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 6453 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5665 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 59 ആ​യി. 1817 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.