മ​ഞ്ചേ​ശ്വ​രം ഡ​യാ​ലി​സി​സ് കേ​ന്ദ്രം 22ന് ​നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും
Friday, September 18, 2020 12:58 AM IST
മ​ഞ്ചേ​ശ്വ​രം: ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ ഊ​ര്‍​ജം പ​ക​ര്‍​ന്ന് ഡ​യാ​ലി​സി​സ് കേ​ന്ദ്രം ത​യാ​റാ​യി. ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍​ക്കാ​യി മം​ഗ​ളൂ​രു​വി​നെ​യും കാ​സ​ര്‍​ഗോ​ഡി​നെ​യും ആ​ശ്ര​യി​ച്ചി​രു​ന്ന വ​ട​ക്ക​ന്‍​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന ഡ​യാ​ലി​സി​സ് കേ​ന്ദ്രം 22ന് ​നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.
മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്വ​പ്ന പ​ദ്ധ​തി മം​ഗ​ല്‍​പ്പാ​ടി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യ​ത്. അ​ന്ത​രി​ച്ച എം​എ​ല്‍​എ പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
ഇ​തോ​ടൊ​പ്പം ഉ​പ്പ​ള​യി​ലെ വ്യ​വ​സാ​യി​യും ഐ​ഷ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​പ്പ​ള​ഗേ​റ്റ് 80 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 10 ഡ​യാ​ലി​സി​സ് മെ​ഷി​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ​തോ​ടെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യി. വൈ​ദ്യു​തീ​ക​ര​ണം, ട്രാ​ന്‍​സ​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ക്ക​ല്‍, ജ​ന​റേ​റ്റ​ര്‍, പ്ലം​ബിം​ഗ്, എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചു.
പി.​ബി. അ​ബ്ദു​ൾ റ​സാ​ഖ് മെ​മ്മോ​റി​യ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ എ​ന്ന പേ​രി​ലാ​യി​രി​ക്കും ഈ ​കേ​ന്ദ്രം അ​റി​യ​പ്പെ​ടു​ക.എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് ആ​ര്‍​ഒ പ്ലാ​ന്‍റ്, ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലെ ഇ​രി​പ്പി​ട സൗ​ക​ര്യം എ​ന്നി​വ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. രോ​ഗി​ക​ള്‍​ക്കു​ള്ള കി​ട​ക്ക, ക​ട്ടി​ല്‍, മ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഒ​രു​ക്കി​യ​ത്.​ബി​പി​എ​ല്‍ വി​ഭാ​ഗം, എ​സ് സി, ​എ​സ്ടി തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.​ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ നി​ല​വി​ല്‍ 150 ഓ​ളം വൃ​ക്ക രോ​ഗി​ക​ളാ​ണ് ആ​ഴ്ച്ച​യി​ല്‍ മൂ​ന്ന് പ്രാ​വ​ശ്യം കാ​സ​ര്‍​കോ​ട്, മം​ഗ​ലാ​പു​രം ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ യാ​ത്രാ​ക്ലേ​ശം സ​ഹി​ച്ച് ഡ​യാ​ലി​സി​സി​നാ​യി പോ​വു​ന്ന​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ നി​ന്നും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 90 പേ​ര്‍​ക്ക് മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി സേ​വ​നം ല​ഭി​ക്കും. എ​ല്ലാ രോ​ഗി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ 250 രൂ​പ​യാ​ണ് ഡ​യാ​ലി​സി​സി​ന് ഈ​ടാ​ക്കു​ക.