പ്ര​തി​രോ​ധ​ത്തി​ന് കു​ടും​ബ​ശ്രീ
Friday, September 18, 2020 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച വ​നി​ത​ക​ൾ ഡീ​പ്പ് ക്ലീ​നിം​ഗ് സ​ർ​വീ​സ് ടീം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

സ​മൂ​ഹ​വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ൾ ഓ​ഫീ​സു​ക​ൾ, ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കൃ​ത്യ​മാ​യി സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഇ​വ​ർ പ​രി​ശീ​ല​നം നേ​ടി​യ​ത്. കെ.​പ്ര​വീ​ണ, ഷ​ക്കീ​ന, കെ.​വി.​സ​ത്യ​ചി​ത്ര, വി.​വി.​ഷീ​ല, വി​ജ​യ​ശ്രീ, സൗ​മ്യ ര​തീ​ഷ്, സു​മി​ത കു​മാ​രി എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത കെ​എ​സ്ആ​ർ​ടി​സി കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ ഇ​വ​ർ ശു​ചീ​ക​രി​ച്ചു. ടി.​വി.​പ്ര​കാ​ശ​ൻ, വ​രു​ൺ ഗോ​പി, എ.​വി. രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.