പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ കൈ​യേ​റ്റ​ശ്ര​മം: പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
Wednesday, September 23, 2020 12:55 AM IST
ബ​ന്ത​ടു​ക്ക: കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി​യെ നി​വേ​ദ​നം ന​ൽ​കാ​ൻ എ​ന്ന പേ​രി​ൽ ത​ങ്കേ​ത്ത​ടു​ക്ക​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി ഔ​ദ്യോ​ഗി​ക​വാ​ഹ​നം ത​ട​ഞ്ഞ് അ​സ​ഭ്യം പ​റ​യു​ക​യും ന​ടു​റോ​ഡി​ൽ വ​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത പ​ക്ഷം കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ബ​ന്ത​ടു​ക്ക പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. പ്ര​ഭാ​ക​ര​ൻ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, കെ. ​ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, വി.​സി. കു​മാ​ര​ൻ., പി.​ജെ. ലി​സി, ലി​ല്ലി തോ​മ​സ്, എ.​ടി. ജോ​സ​ഫ്, അ​ജി​ത് കു​മാ​ർ, മി​നി ച​ന്ദ്ര​ൻ , നി​ഷാ അ​ര​വി​ന്ദ്, സി​ബി​ൻ ബ​ന്ത​ടു​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.