ക​ഞ്ചാ​വ് കേ​സി​ല്‍ ര​ണ്ടുപേർക്ക് നാ​ലുവ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Sunday, September 27, 2020 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​ല്പ​ന​ക്കാ​യി ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍​ക്ക് നാ​ലു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. നെ​ക്രാ​ജെ ഗ്രാ​മ​ത്തി​ല്‍ പൈ​ക്ക കു​ഞ്ഞി​പ്പാ​റ​യി​ല്‍ മു​ഹ​മ്മ​ദ് ജു​നൈ​സ് (29), നീ​ര്‍​ച്ചാ​ല്‍ ക​ന്നി​പ്പാ​ടി​യി​ല്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ (27) എ​ന്നി​വ​രെ​യാ​ണ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് ടി.​കെ നി​ര്‍​മ്മ​ല ശി​ക്ഷി​ച്ച​ത്.പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017 ഏ​പ്രി​ല്‍ 20 ന് ​ബ​ണ്ടി​ച്ചാ​ല്‍ മൂ​ടം​ബ​യ​ല്‍ ബ​സ് സ്റ്റോ​പ്പി​ല്‍ വച്ച് വി​ദ്യാ​ന​ഗ​ര്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന മെ​ല്‍​ബി​ന്‍ ജോ​സും സം​ഘ​വുമാണ് 4.220 കി​ലോ ക​ഞ്ചാ​വുമായി പ്രതി കളെ പി​ടി​കൂ​ടിയത്.