ആ​രോ​ഗ്യ​രം​ഗ​ത്തെ അ​വ​ഗ​ണ​ന​: പ്ര​തി​ഷേ​ധം കത്തു​ന്നു
Tuesday, September 29, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ച​ന്ദ്ര​ഗി​രി ല​യ​ൺ​സ് ക്ല​ബും കാ​സ​ർ​ഗോ​ഡ് പീ​പ്പി​ൾ​സ് ഫോ​റ​വും സം​യു​ക്ത​മാ​യി ജീ​വ​ൻ ര​ക്ഷാ​വേ​ദി എ​ന്ന പേ​രി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. ‌
കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ച​ട്ട​ഞ്ചാ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കൂ​ട്ട നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക, നി​ർ​ദ്ദി​ഷ്ട എ​യിം​സ് ആ​ശു​പ​ത്രി ജി​ല്ല​യി​ൽ സ്ഥാ​പി​ക്കു​ക, ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക, ഡോ​ക്ട​ർ​മാ​ര​ട​ക്കം ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ക,
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മു​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ഫ. വി.​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ​റു​ഖ് കാ​സ്മി, വി​നോ​ദ് കു​മാ​ർ, എം.​പ​ത്മാ​ക്ഷ​ൻ, എം.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​എം.​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, സി.​എ​ൽ.​അ​ബ്ദു​ൾ റ​ഷീ​ദ്, ഡോ.​സ​മീ​ർ, കെ.​പി.​എ​സ്.​വി​ദ്യാ​ന​ഗ​ർ, അ​ബ്ദു​ൾ നാ​സ​ർ, പി.​വി.​മ​ധു​സൂ​ദ​ന​ൻ, മു​നീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ നി​ർ​വ​ഹി​ച്ചു.
കെ.​ടി.​സു​ഭാ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ഖാ​ലി​ദ്, ജി. ​നാ​രാ​യ​ണ​ൻ, എ​സ്. ര​ഹ്ന, വ​ട്ട​ക്കാ​ട് മു​ഹ​മ്മ​ദ്, ക​മ​ലാ​ക്ഷ സു​വ​ർ​ണ, മു​നീ​ർ ബാ​ങ്കോ​ട്, പി.​കെ.​വി​ജ​യ​ൻ,ശി​വ​ശ​ങ്ക​ര​ൻ കു​റ​ക്കോ​ട്, വി​ജ​യ​ൻ, ഹ​രീ​ന്ദ്ര​ൻ, അ​ഷ​റ​ഫ്, ഉ​സ്മാ​ൻ ക​ട​വ​ത്ത്, ഉ​സ്മാ​ൻ അ​ണ​ങ്കൂ​ർ, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ​ന​ത്ത​ടി: ആ​രോ​ഗ്യ​രം​ഗ​ത്ത് ജി​ല്ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.
60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ച​ട്ട​ഞ്ചാ​ലി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി​യും ഉ​ക്കി​ന​ടു​ക​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജും ഉ​ണ്ടാ​യി​ട്ടും അ​തൊ​ന്നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​തെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​മാ​റ്റു​ന്ന​ത് പാ​വ​പ്പെ​ട്ട​വ​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം സ​ഭ ആ​രോ​പി​ച്ചു.
ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ രാ​ജീ​വ് തോ​മ​സ്, വി​നോ​ദ് കു​മാ​ർ, ആ​ശ സു​രേ​ഷ്, എം.​ജ​യ​കു​മാ​ർ, എ​ൻ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, അ​ജി ജോ​സ​ഫ്, പി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.