അ​ജാ​നൂ​രി​ല്‍ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 2, 2020 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ കു​ന്ന​ത്ത്, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക്ക് മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പി.​പി.​നാ​രാ​യ​ണ​ന്‍, മ​ല​ബാ​ര്‍ റീ​ജ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​സു​ധാ​ക​ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ഡ​യ​റി ഫാം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍ പി. ​വേ​ണു​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത ഗം​ഗാ​ധ​ര​ന്‍,കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ വി. ​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. പ​ദ്ധ​തി​യി​ല്‍ 50 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു ക്ഷീ​ര​ഗ്രാ​മ​ത്തി​ന് ല​ഭി​ക്കു​ക. ര​ണ്ടു പ​ശു യൂ​ണി​റ്റി​ന് 69000 രൂ​പ​യും അ​ഞ്ചു പ​ശു യൂ​ണി​റ്റി​ന് 1,84,000 രൂ​പ​യും ഒ​രു പ​ശു ഒ​രു കി​ടാ​രി യൂ​ണി​റ്റി​ന് 53,000 രൂ​പ​യും മൂ​ന്നു പ​ശു ഒ​രു കി​ടാ​രി യൂ​ണി​റ്റി​ന് 1,5,0000 രൂ​പ​യും സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കും. ഫാ​മി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​ന് 50,000 രൂ​പ​യും ക​റ​വ യ​ന്ത്രം വാ​ങ്ങി​ക്കു​ന്ന​തി​ന് 25,000രൂ​പ​യും പ​ശു​ത്തൊ​ഴു​ത്തി​നാ​യി 50,000 രൂ​പ​യും തൊ​ഴു​ത്തി​ലെ ചൂ​ടു കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 25,000 രൂ​പ​യും കാ​ല്‍​ഷ്യം പൊ​ടി​ക​ള്‍ വാ​ങ്ങി​ക്കു​വാ​ന്‍ 101 രൂ​പ​യും സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും. പ്ര​തി​ദി​നം 1200 ലി​റ്റ​ര്‍ അ​ധി​ക പാ​ല്‍ ഉ​ത്പാ​ദ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം.