വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Friday, October 23, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത വി​ക​സ​ന അ​ഥോ​റി​റ്റി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

പ​ട​ന്ന​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജ​യ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി സ​ത്യ​ൻ പ​ട​ന്ന​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ൽ​ടെ​ക് അ​ബ്ദു​ല്ല, എ. ​സു​ധാ​ക​ര​ൻ, സി. ​അ​നീ​ഷ്, കെ. ​ഷീ​ബ, എം. ​ലീ​ല, എം. ​ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​യ ബ​സാ​റി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പാ​ല​നും കൊ​വ്വ​ൽ സ്റ്റോ​റി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശ​ബ​രീ​ശ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.