മംഗളൂരുവിലെ ‘മാലിന്യം’ ഇവിടെ ഒന്നാംതരം മദ്യം
Saturday, November 28, 2020 12:52 AM IST
മ​ഞ്ചേ​ശ്വ​രം: മം​ഗ​ളൂ​രു​വി​ലെ ബാ​റു​ക​ളി​ല്‍ ഒ​ഴി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നി​ടെ പാ​ഴാ​കു​ന്ന​തും ഉ​പ​യോ​ഗി​ച്ച കു​പ്പി​ക​ളി​ല്‍ ബാ​ക്കി​വ​രു​ന്ന​തു​മാ​യ മ​ദ്യം താ​ര​ത​മ്യേ​ന ചെ​റി​യ വി​ല​യ്ക്ക് ശേ​ഖ​രി​ച്ച് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി പി​ടി​യി​ല്‍.
പ​യ്യ​ന്നൂ​ര്‍ കോ​റോം സ്വ​ദേ​ശി സു​ഗ​ത​നെ (42) യാ​ണ് മ​ഞ്ചേ​ശ്വ​രം എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി​യ​ത്. 10 ലി​റ്റ​ര്‍ മ​ദ്യം ഉ​ള്‍​ക്കൊ​ള്ളു​ന്ന ക​ന്നാ​സു​മാ​യി ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
മം​ഗ​ളൂ​രു​വി​ലെ ഏ​ജ​ന്‍റു​മാ​രി​ല്‍ നി​ന്ന് 1,500 രൂ​പ​യ്ക്കാ​ണ് ഇ​ത് വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി.‌
ഇ​ത്ത​ര​ത്തി​ല്‍ ബാ​റു​ക​ളി​ല്‍ നി​ന്ന് മ​ദ്യം ശേ​ഖ​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന വി​പു​ല​മാ​യ സം​ഘം ത​ന്നെ മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.