എ​ന്താ സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യ്ക്കു മ​ത്സ​രി​ച്ചു​കൂ​ടെ‍?
Saturday, November 28, 2020 12:57 AM IST
പ​യ്യ​ന്നൂ​ര്‍: യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഭാ​ര്യ​യു​ടെ പ്ര​ചാ​ര​ണാ​ർ​ത്ഥം ഭ​ര്‍​ത്താ​വാ​യ സ​ര്‍​ക്കാ​രു​ദ്യോ​ഗ​സ്ഥ​ന്‍ എ​ല്‍​ഡി​എ​ഫി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം.
ഇ​തു​സം​ബ​ന്ധി​ച്ച് എ​ര​മം-​കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ലെ കെ.​പി.​മു​ര​ളീ​ധ​ര​ൻ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വാ​ട്‌​സ് ആ​പ്പ് വ​ഴി​യാ​ണ് മു​ര​ളീ​ധ​ര​നെ​തി​രേ ഇ​ത്ത​ര​മൊ​രു പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തി​യ​ത്. മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ ഷീ​ബ ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​ണ്. ക​ബ​ഡി ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ ത​ന്‍റെ ഭാ​ര്യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കെ​തി​രേ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു​വെ​ന്നും എ​ല്‍​ഡി​എ​ഫി​നെ ത​ക​ര്‍​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്നു​മു​ള്ള പോ​സ്റ്റാ​ണ് കഴിഞ്ഞ 23ന് ​മു​ര​ളി​യു​ടെ പേ​രി​ല്‍ വാ​ട്‌​സ് ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു മെ​സേ​ജു​ക​ളും പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഭാ​ര്യ​യ്ക്കു​വേ​ണ്ടി വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.