ഇ​ന്നു​മു​ത​ല്‍ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം
Saturday, November 28, 2020 11:56 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ആ​രോ​ഗ്യം, റ​വ​ന്യൂ, പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ് നി​യ​ന്ത്ര​ണ ചു​മ​ത​ല. ചെ​മ്പ​രി​ക്ക, ബേ​ക്ക​ല്‍, പ​ള്ളി​ക്ക​ര, വ​ലി​യ​പ​റ​മ്പ്, കാ​പ്പി​ല്‍, അ​ഴി​ത്ത​ല, കീ​ഴൂ​ര്‍ ബീ​ച്ചു​ക​ളി​ലും റാ​ണി​പു​രം ഹി​ല്‍ സ്റ്റേ​ഷ​നി​ലും ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നും ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത വ​ഴി​ക​ള്‍ അ​ട​ച്ച് സ​ന്ദ​ര്‍​ശ​ന സ​മ​യം ഒ​രു മ​ണി​ക്കൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​വാ​നും തീ​രു​മാ​നി​ച്ചു.
ചെ​മ്പ​രി​ക്ക ബീ​ച്ചി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ബീ​ച്ചി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യും. പ്ര​ധാ​ന വ​ഴി​യി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി. ഒ​രു സ​മ​യം പ​ര​മാ​വ​ധി 50 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.
പ​ള​ളി​ക്ക​ര ബീ​ച്ചി​ലും ബേ​ക്ക​ല്‍ കോ​ട്ട​യി​ലും ഒ​രു ദി​വ​സം പ​ര​മാ​വ​ധി 1,000 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. പ​ള്ളി​ക്ക​ര ബീ​ച്ച് പ​രി​സ​ര​ത്തെ പ്ര​ധാ​ന പ്ര​വേ​ശ​ന​വ​ഴി ഒ​ഴി​കെ​യു​ള്ള അ​ന​ധി​കൃ​ത പാ​ത​ക​ള്‍ ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കും. ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ പാ​സ് വി​ത​ര​ണം ചെ​യ്തു പ്ര​വേ​ശ​നം ന​ല്‍​കു​ക​യും പ​ര​മാ​വ​ധി എ​ണ്ണം ക​ഴി​യു​മ്പോ​ള്‍ ഹൗ​സ് ഫു​ള്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്യും.

വ​ലി​യ പ​റ​മ്പ ബീ​ച്ചി​ല്‍ ബീ​ച്ചി​നോ​ട് ചേ​ര്‍​ന്ന ര​ണ്ട് പാ​ല​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് ഒ​രേ സ​മ​യം 300 സ​ന്ദ​ര്‍​ശ​ക​രെ (100 വാ​ഹ​ന​ങ്ങ​ള്‍) മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. കാ​പ്പി​ല്‍ ബീ​ച്ചി​ലും ബാ​രി​ക്കേ​ഡ് നി​യ​ന്ത്ര​ണം ന​ട​ത്തും. അ​ഴി​ത്ത​ല​യി​ലെ സ​ഞ്ചാ​രി​ക​ളു​ടെ നി​യ​ന്ത്ര​ണ ചു​മ​ത​ല കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചു.

റാ​ണി​പു​ര​ത്ത് പ​ള്ളി​ക്ക് സ​മീ​പം ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കും. പ​ര​മാ​വ​ധി 400 പേ​രെ​യാ​ണ് ഒ​രു ദി​വ​സം അ​നു​വ​ദി​ക്കു​ക. റാ​ണി​പു​ര​ത്ത് ഡി​സം​ബ​ര്‍ മാ​സം മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സം​വി​ധാ​നം നി​ല​വി​ല്‍ വ​രും. വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കി​യോ​സ്‌​ക്കു​ക​ള്‍ സ്ഥാ​പി​ച്ച് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തും. അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ച് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കു​ക​യും സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യും.

നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ച​തും മം​ഗ​ലാ​പു​ര​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​തും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ്മാ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച​തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.