ആ​റ​ടി ഉ​യ​ര​ത്തി​ൽ വി​ഷ്ണു​മൂ​ർ​ത്തി തെ​യ്യരൂ​പം
Tuesday, December 1, 2020 1:06 AM IST
ചെ​റു​വ​ത്തൂ​ർ: തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ ഉ​റ​ഞ്ഞാ​ട്ടം വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ടു​വ​ന്ന ശ്രീ​റാം​പ്ര​സാ​ദ് നി​ർ​മി​ച്ച ആ​റ​ടി ഉ​യ​ര​മു​ള്ള തെ​യ്യ രൂ​പം ആ​ക​ർ​ഷ​ക​മാ​യി. ബം​ഗ​ളൂ​രു​വി​ൽ എം​ബി​എ വി​ദ്യാ​ർഥിയാ​യ ചെ​റു​വ​ത്തൂ​ർ പു​തി​യ​ക​ണ്ട​ത്തെ എം.​എം. ശ്രീ​റാം​പ്ര​സാ​ദ് എ​ന്ന യു​വാ​വ് പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സ്, പി​വി​സി പൈ​പ്പ്, തു​ണി, ഫാ​ബ്രി​ക് ക​യ​ർ, ഫാ​ബ്രി​ക് പെ​യി​ന്‍റ്, സ്പോ​ഞ്ച്, കാ​ർ​ഡ് ബോ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ വി​ഷ്ണു​മൂ​ർ​ത്തി​യു​ടെ രൂ​പം തീ​ർ​ത്ത​ത്.
തെ​യ്യ ച​മ​യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​സു​മം, വൂ​ള​ൻ നൂ​ൽ എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചു. ഒ​ഴി​ഞ്ഞ ചി​ല്ലു കു​പ്പി​യാ​ണ് മു​ഖം ഒ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ചെ​റു​പ്പം മു​ത​ൽ തെ​യ്യം ന​ട​ക്കു​ന്ന എ​ല്ലാ കാ​വു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും അ​റ​ക​ളി​ലും പോ​യി തെ​യ്യ​ങ്ങ​ളെ അ​ടു​ത്ത​റി​യാ​ൻ ശ്ര​മി​ച്ച ശ്രീ​റാം ലോ​ക്ഡൗ​ണി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് തെ​യ്യ​ത്തി​ന്‍റെ രൂ​പം ഒ​രു​ക്കാ​ൻ ആ​ലോ​ചി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സം കൊ​ണ്ടാ​ണ് ബം​ഗ​ളൂ​രു ആ​ചാ​ര്യ കോ​ളേ​ജി​ൽ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥിയാ​യ 23 കാ​ര​ൻ യു​വാ​വ് വി​ഷ്ണു​മൂ​ർ​ത്തി​യു​ടെ തെ​യ്യ​രൂ​പം നി​ർ​മി​ച്ച​ത്. പു​തി​യ​ക​ണ്ട​ത്തെ പ​ടി​ഞ്ഞാ​റേ യോ​ഗീ മ​ഠം ത​റ​വാ​ട് ക്ഷേ​ത്ര ക​മ്മി​റ്റി മു​ൻ ക​യ്യെ​ടു​ത്ത് ശ്രീ​റാം​പ്ര​സാ​ദ് നി​ർ​മി​ച്ച രൂ​പം ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് ചി​ല്ലു കൂ​ടൊ​രു​ക്കി ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.