കാസർഗോഡ്: ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ മറ്റു ജില്ലകളിൽ താമസിക്കാരായവർ തങ്ങൾക്ക് വോട്ടവകാശമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ട് തന്നെ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. ഇവരുടെ അപേക്ഷകൾ കാസർഗോഡ് ജില്ലയിൽ പരിഗണിക്കില്ല.
വരണാധികാരിക്ക്
അപേക്ഷ നൽകണം
ജില്ലയിൽ വോട്ടവകാശമുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുൻസിപ്പൽ വരണാധികാരികൾക്ക് നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ പഞ്ചായത്തിലേക്കുള്ള അപേക്ഷയും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ് നൽകേണ്ടത്. ഫോം 15 ലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 12.
പോസ്റ്റൽ ബാലറ്റിന് വിവിധ ബ്ലോക്ക്, നഗരസഭാ വരണാധികാരികൾക്ക് അപേക്ഷിക്കേണ്ട വിലാസം ചുവടെ ചേർക്കുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്- എഡിസി ജനറൽ ആൻഡ് റിട്ടേണിംഗ് ഓഫീസർ (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്) സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പിഒ, കാസർഗോഡ്, 671123.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് - ഡെപ്യൂട്ടി ഡയറക്ടർ സർവേ ആൻഡ് റിട്ടേണിങ് ഓഫീസർ (കാറഡുക്ക ബ്ലോക്ക്) സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പിഒ , കാസർഗോഡ് 671123
കാസർഗോഡ് ബ്ലോക്ക് - ആർഡിഒ ആൻഡ് റിട്ടേണിംഗ് ഓഫീസർ(കാസർഗോഡ് ബ്ലോക്ക്), റെയിൽവേ സ്റ്റേഷന് സമീപം പോർട്ട് ഓഫീസ് ബിൽഡിംഗ്, കാസർഗോഡ്, 671121
കാഞ്ഞങ്ങാട് ബ്ലോക്ക് - സബ്കളക്ടർ ആൻഡ് റിട്ടേണിംഗ് ഓഫീസർ (കാഞ്ഞങ്ങാട് ബ്ലോക്ക്) ആർഡി ഓഫീസ്, കാഞ്ഞങ്ങാട് പിഒ, 671315
നീലേശ്വരം ബ്ലോക്ക് ഡെപ്യൂട്ടി കളക്ടർ ആർആർ ആൻഡ് റിട്ടേണിംഗ് ഓഫീസർ (നീലേശ്വരം ബ്ലോക്ക്) സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പിഒ, കാസർഗോഡ്, 671123
പരപ്പ ബ്ലോക്ക് - ഡെപ്യൂട്ടി കളക്ടർ എൽ ആർ ആൻഡ് റിട്ടേണിംഗ് ഓഫീസർ (പരപ്പ ബ്ലോക്ക്)സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പിഒ, കാസർഗോഡ്, 671123 .
കാസർഗോഡ് നഗരസഭ- ഡിഇഒ കാസർഗോഡ് ആൻഡ് റിട്ടേണിംഗ് ഓഫീസർ (കാസർഗോഡ് നഗരസഭ), മല്ലികാർജുന ടെമ്പിളിന് സമീപം, കാസർഗോഡ് 671121
മാനേജർ ഡിഐസി ആൻഡ് റിട്ടേണിംഗ് ഓഫീസർ (കാസർഗോഡ് നഗരസഭ), ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാനഗർ പിഒ, 671123
കാഞ്ഞങ്ങാട് നഗരസഭ -ഡിഇഒ കാഞ്ഞങ്ങാട് ആൻഡ് റിട്ടേണിംഗ് ഓഫീസർ (കാഞ്ഞങ്ങാട്നഗരസഭ), കാഞ്ഞങ്ങാട്
പ്രൊജക്ട് ഡയറക്ടർ പിഎയു ആൻഡ് റിട്ടേണിങ് ഓഫീസർ (കാഞ്ഞങ്ങാട് നഗരസഭ), ജില്ലാ പഞ്ചായത്ത് കാസർഗോഡ്, വിദ്യാനഗർ പി ഒ, 671123.
നീലേശ്വരം നഗരസഭ -ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (വൈപി)ആൻഡ് റിട്ടേണിംഗ് ഓഫീസർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാസർഗോഡ്, 671123.