കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം അയത്തിൽ
Thursday, December 3, 2020 10:38 PM IST
മു​സ്ലിം ലീ​ഗ് മേ​ഖ​ലാ​പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ നി​സാ​മു​ദീ​ൻ ആ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​സ്ലിം​ലീ​ഗി​ന്‍റെ സീ​റ്റാ​ണി​ത്. അ​ക്ഷ​യ​കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​നാ​യ നി​സാ​മു​ദീ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​ണ്.
സി​പി​എം ലോ​ക്ക​ൽ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി.​ഉ​ദ​യ​കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​ഭി​ഭാ​ഷ​ക​നാ​യ ഇ​ദ്ദേ​ഹം ര​ണ്ടാം ത​വ​ണ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്.
ബി​ജെ​പി വ​ട​ക്കേ​വി​ള ഏ​രി​യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ വി.​ച​ന്ദ്ര​ബോ​സ് ആ​ണ് എ​ൻ​ഡി​എ ്സ്ഥാ​നാ​ർ​ഥി. ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന ഇ​ദ്ദേ​ഹം എ​സ്എ​ൻ​ഡി​പി യോ​ഗം ശാ​ഖാ സെ​ക്ര​ട്ട​റി​യാ​ണ്. ഗോ​പാ​ല​ശേ​രി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യം​ഗം. ബി​സി​ന​സ് ന​ട​ത്തു​ന്നു.

കി​ളി​കൊ​ല്ലൂ​ർ
കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യ കെ.​ഷി​യാ​ദ് ആ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കെ​എ​സ് യു- ​യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം.
എ​ഐ​വൈ​എ​ഫ് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ.​നൗ​ഷാ​ദാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മ​ത്സ​രം. സി​പി​ഐ സി​റ്റി ക​മ്മി​റ്റി അം​ഗം.
ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന യോ​ഗ അ​ധ്യാ​പ​ക​ൻ കാ​ന അ​ഭി​ലാ​ഷ് ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ഭാ​ഗ​വ​ത സ​പ്താ​ഹ​ആ​ചാ​ര്യ​നും വി​വിേ​കാ​ന​ന്ദ സേ​വാ​കേ​ന്ദ്രം സെ​ക്ര​ട്ട​റി​യു​മാ​ണ്.

ക​ല്ലും​താ​ഴം
ജി.​സ​തീ​ഷ്കു​മാ​ർ ഇ​വി​ടെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. ഡി​സി​സി മു​ൻ അം​ഗ​മാ​യ ഇ​ദ്ദേ​ഹം ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മ​ത്സ​ര​രം​ത്തേ​ക്ക് വ​രു​ന്ന​ത്. ര​ണ്ടു ത​വ​ണ കൗ​ൺ​സി​ല​ർ ആ​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി.
ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന സി​പി​ഐ​യി​ലെ ബി.​സാ​ബു ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി. സി​പി​ഐ മ​ങ്ങാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വം.
വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​ത്തി​യ ശ്രീ​രാ​ജ് ആ​ർ ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ബി​ജെ​പി കി​ളി​കൊ​ല്ലൂ​ർ ഏ​രി​യാ​സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ.