ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു​തു​ട​ങ്ങി
Thursday, December 3, 2020 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര: ബു​റേ​വി ചു​ഴ​ലി കാ​റ്റി​നൊ​പ്പം ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ പ​ര​പ്പാ​ര്‍ ഡാം ​തു​റ​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ക​ല്ല​ട​യാ​ര്‍ ഒ​ഴു​കു​ന്ന പ​വി​ത്രേ​ശ്വ​രം, കു​ള​ക്ക​ട, ക​ല​യ​പു​രം വി​ല്ലേ​ജു​ക​ളി​ലാ​യി ഏ​ക​ദേ​ശം 250 കു​ടും​ബ​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം ആ​ള്‍​ക്കാ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു​തു​ട​ങ്ങി.
ഇ​തി​നാ​യി പ​വി​ത്ര​ശ്വ​രം, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍​ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ശാ​സ്താം​കോ​ട്ട​യി​ലെ സി​എ​ഫ്റ്റി​സി യി​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പ്ര​ത്യേ​ക ക്യാ​മ്പും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ അ​തി തീ​വ്ര കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഉ​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന അം​ഗ​ങ്ങ​ള്‍ താ​ലൂ​ക്കി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ഏ​തു അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ എ​ല്ലാ വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി താ​ഹ​സീ​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലു​ക്കി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ടെ​ന്നും താ​ഹ​സീ​ല്‍​ദാ​ര്‍ ജി. ​നി​ര്‍​മ​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു.