സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തണം
Friday, December 4, 2020 10:53 PM IST
കൊല്ലം: തിരഞ്ഞെടുപ്പിന്‍റെ പ്രചാരണാര്‍ത്ഥം ദൃശ്യ, ശ്രവ്യ മാധ്യമ ങ്ങള്‍, ബിഎസ്എന്‍എല്‍ എന്നിവയിലൂടെ സ്ഥാനാര്‍ഥികള്‍ നല്‍കുന്ന ശബ്ദ സന്ദേശങ്ങള്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശച്ചിട്ടുണ്ട്.

പരസ്യത്തിന്‍റെ ഉള്ളടക്കം തെരഞ്ഞെടുപ്പ് നിയമങ്ങളും വിവര സങ്കേതിക നിയമങ്ങളും അനുശാസിക്കുന്ന പ്രകാരമാണെന്ന് സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലം സഹിതം അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

പരസ്യത്തിന്‍റെ ഉള്ളടക്കം പരിശോധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം വേണം പരസ്യം നല്‍കുന്ന ഏജന്‍സിക്ക് പരസ്യങ്ങള്‍ നല്‍കേണ്ടത്.