യ​ഥാ​ര്‍​ഥ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യി​ല്ല: കെ. ​സി. വേ​ണു​ഗോ​പാ​ല്‍
Friday, December 4, 2020 10:55 PM IST
കൊ​ല്ലം: ആ​ത്മാ​ഭി​മാ​ന​മു​ള്ള യ​ഥാ​ര്‍​ഥ ക​മ്മ്യൂ​ണി​സ്റ്റുകാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ടു​ചെ​യ്യി​ല്ലെ​ന്ന് എ​ഐ​സി​സി സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യു​ടെ ആ​ദ​ര്‍​ശ​ങ്ങ​ള്‍ അ​ടി​യ​റ​വ്‌​വെ​ച്ച് ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ ച​ങ്കി​ല്‍ ക​ഠാ​ര​കു​ത്തി​യി​റ​ക്കി​നി​ന്ന് ഭ​ര​ണാ​ഭാ​സം ന​ട​ത്തു​ന്ന പി​ണ​റാ​യി​ഭ​ര​ണ​ത്തി​നെ​തി​രെ മ​ന​സു​കൊ​ണ്ട് വേ​ദ​നി​ക്കു​ന്ന​വ​രാ​ണി​വ​ര്‍. ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷം ജ​ന​ങ്ങ​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ക​ര്‍​ത്ത ഇ​ട​തു​സ​ര്‍​ക്കാ​രി​ന്‍റെ ചെ​യ്തി​ക​ളെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് സ​ദ്ഭ​ര​ണം വി​ഭാ​വ​നം ചെ​യ്യാ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വി​ജ​യ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഗ​മം ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം എ​ന്‍​എ​സ്എ​സ് ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ​ചെയ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ മാ​ത്രം ന​ട​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ ജി​ല്ല​യി​ല്‍ ഒ​രു​വ​ന്‍​കി​ട പ​ദ്ധ​തി​പോ​ലും ന​ട​പ്പാ​ക്കു​ക​യോ പൂ​ര്‍​ത്തി​യാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക​ശു​വ​ണ്ടി​യു​ടെ പേ​രി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് വെ​ട്ടി​പ്പാ​ണ്.​ മ​ത്സ്യ​മേ​ഖ​ല ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ സ്വ​കാ​ര്യ​കു​ത്ത​ക​ള്‍​ക്ക് തീ​റെ​ഴു​തി. തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ജ​നം ന​ട്ടം​തി​രി​യു​ക​യാ​ണ്. പി​ണ​റാ​യി​യു​ടെ വി​ക​സ​നം അ​ഴി​മ​തി​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും സ്മാ​ര​ക​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ മോ​ദി സ​ര്‍​ക്കാ​രി​ന്റെ കീ​ഴി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞി​രി​ക്ക​യാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി. കൃ​ഷി​ക്കാ​ര്‍ തെ​രു​വി​ലാ​ണ്. കൃ​ഷി​ക്കാ​ര്‍​ക്കു​വേ​ണ്ടി കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​ത് ഉ​ഗ്ര​പോ​രാ​ട്ട​ങ്ങ​ളാ​ണ്. ദി​നം​പ്ര​തി ബി​ജെ​പി ചെ​യ്തു​കൂ​ട്ടു​ന്ന ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​ത് വ​ര്‍​ഗീ​യ​ത ആ​ളി​ക​ത്തി​ച്ചാ​ണ്. കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തും ജ​ന​ങ്ങ​ള്‍​ക്ക​നൂ​കൂ​ല​മാ​യ മാ​റ്റം വേ​ണം. വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ള്ള ജ​ന​ന​ന്മ​കാം​ഷി​ക്കു​ന്ന ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ അ​ധ്യ​ക്ഷ​യാ​യി. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍, മോ​ഹ​ന്‍ ശ​ങ്ക​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ന​വാ​സ്ഖാ​ന്‍, എം​.എം. ന​സീ​ര്‍, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ യൂ​നു​സ്‌​കു​ഞ്ഞ്, റാം ​മോ​ഹ​ന്‍, കു​രീ​പ്പു​ഴ മോ​ഹ​ന്‍, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.