സ്കു​ൾ കു​ട്ടി​ക​ളി​ൽ സ​മ്പാ​ദ്യ ശീ​ലം വ​ള​ർ​ത്തു​ക​യെ​ന്നത് ല​ക്ഷ്യം: മ​ന്ത്രി
Saturday, January 16, 2021 11:01 PM IST
പു​ന​ലൂ​ർ:​ സം​സ്ഥാ​ന​ത്തെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലെ സ്കു​ൾ കു​ട്ടി​ക​ളി​ൽ സ​മ്പാ​ദ്യ ശീ​ലം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജീ​വ​നം, ജീ​വ​ധ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൈ ​നി​റ​യെ മു​ട്ട കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ത്തി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്ക് മു​ട്ടകോ​ഴി കു​ഞ്ഞു​ങ്ങ​ളെ​യും ഒ​രു കി​ലോ തീ​റ്റ​യും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം വാ​ള​ക്കോ​ട് എ​ൻഎ​സ്​വി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ പ​ദ്ധ​തി​ക്കാ​ണ് വാ​ള​ക്കോ​ട്ട് തു​ട​ക്കം​ക്കു​റി​ച്ച​ത്.​
സം​സ്ഥാ​ന​ത്ത്' അ​ര​കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ​ഇ​തി​ൽ 3.17 ല​ക്ഷം രൂ​പ​യു​ടെ മു​ട്ട കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ എ​ൻഎ​സ് വി. ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള വെ​റ്റി​ന​റി സ​ർ​വക​ലാ​ശാ​ല​യും, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻഎ​സ് എ​സും, കേ​ര​ള പൗ​ൾ​ട്രി ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ജീവ​നം, ജീ​വ​ധ​നം പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​ത്.
കേ​ര​ള പൗ​ൾ​ട്രി ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജെ.​ചി​ഞ്ചു റാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പാ​ധ്യക്ഷ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ര​ള വെ​റ്ററി​ന​റി യൂ​ണി​വേ​ഴ്സി​റ്റി ലെ​യ്‌​സ​ൺ ഓ​ഫീ​സ​ർ ഡോ.​ലാ​ലു, വാ​ർ​ഡ്‌ കൗ​ൺ​സി​ൽ നാ​സി​ല ഷാ​ജി, പി.​ടി.​എ പ്ര​സി​ഡ​ന്‍റും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എ​ൻ. കോ​മ​ള​കു​മാ​ർ,
പ്ര​ഥ​മാ​ധ്യാ​പി​ക എം.​സു​ജ, എ​ൻഎ​സ്എ​സ്.​റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ വി.​എ​സ്.​ബി​ജു, ​ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ കെ.​എ​സ്.​ആ​ന​ന്ദ്, പു​ന​ലൂ​ർ ഡിഇഒ.​അം​ബി​ക, പിടിഎ .​വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​പു, ബോ​വാ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​സ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.​ തു​ട​ർ​ന്ന് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.