തൊടിയൂരിൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം
Saturday, January 16, 2021 11:01 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ​വ​ർ​ക്ക​ർ​ക്ക് വേ​ണ്ടി​യു​ള്ള കംപ്യൂട്ട​ർ പ​രി​ശീ​ല​ന​പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം മ​ണ്ണേ​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക്വാ​റ​ന്‍റൈ​യിനി​ൽ ഇ​രി​ക്ക​വേ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി​യെ ര​ക്ഷ​പെ​ടു​ത്തി​യ തൊ​ടി​യൂ​ർ പി​എ​ച്ച്സി യി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​പ്ര​സാ​ദി​നെ​യും, ഇ​ക്ക​ഴി​ഞ്ഞ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​മീ​ന, ഡോ. ​ഷെ​റി​ൻ, വാ​ർ​ഡ് മെ​മ്പ​റ​ന്മാ​രാ​യ സു​നി​ത, ജ​ഗ​ദ എ​സ് പി​ള്ള ,ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.