ചാത്തന്നൂരിലും ഫോറൻസിക് ലാബ്; നാല് ജില്ലകൾക്ക് പ്രയോജനം
Monday, January 18, 2021 11:02 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യും സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും ചാ​ത്ത​ന്നൂ​രി​ൽ ഫോ​റ​ൻ​സി​ക് ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സാ​വ​സാ​നം ന​ട​ക്കും. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​ൽ എ ​സി പി ​ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ഫോ​റ​ൻ​സി​ക് ലാ​ബ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള നാ​ല് തെ​ക്ക​ൻ ജി​ല്ല​ക​ൾ​ക്ക് ഈ ​ഫോ​റ​ൻ​സി​ക് ലാ​ബി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഒ​രു ഫോ​റ​ൻ​സി​ക് ലാ​ബ് കൂ​ടി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ പ​രി​ശോ​ധ​ന​ക​ൾ വേ​ഗ​ത്തി​ലാ​കും.
തെ​ളി​വു​ക​ൾ വേ​ഗം വി​ശ​ക​ല​നം ചെ​യ്യാ​നും കു​റ്റ​വാ​ളി​ക​ളെ വേ​ഗം ക​ണ്ടെ​ത്താ​നും ക​ഴി​യും. പോ​ലീ​സി​ന്‍റെ കു​റ്റാ​ന്വേ​ഷ​ണ​ത്തി​ന് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം മൂ​ലം അ​തി​വേ​ഗം തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ക​ഴി​യും.​
തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ന്‍റ​പ്ര​വ​ർ​ത്ത​നം ല​ഘൂ​ക​രി​ക്കാ​നും സാ​ധി​ക്കും