പ​ന്മ​ന​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു
Tuesday, January 19, 2021 11:10 PM IST
ച​വ​റ : പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​റ്റി വെ​ച്ച ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ 21 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു.
പ​റ​മ്പി​മു​ക്ക് വാ​ർ​ഡി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ​യും ചോ​ല വാ​ർ​ഡി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യു​ടെ​യും മ​ര​ണ​ത്തെ തു​ട​ർ​ന്നു​മാ​ണ് തെ​രെ​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചി​രു​ന്ന​ത്. മ​ര​ണ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ‌പ​ക​രം മാ​ത്ര​മാ​ണ് പു​തി​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ച​ത്.
ചോ​ല വാ​ർ​ഡി​ൽ അ​നി​ൽ​കു​മാ​ർ (യു​ഡി​എ​ഫ് ), പ​ങ്ക​ജാ​ക്ഷ​ൻ (എ​ൻ​ഡി​എ ), പ​ര​മേ​ശ്വ​ര​ൻ (എ​ൽ​ഡി​എ​ഫ് ) എ​ന്നി​വ​രും പ​റ​മ്പി​മു​ക്ക് വാ​ർ​ഡി​ൽ അ​നി​ൽ​കു​മാ​ർ .ജെ (​എ​ൽ​ഡി​എ​ഫ് ) മു​ഹ​മ്മ​ദ് നൗ​ഫ​ൽ (യു​ഡി​എ​ഫ് ) ശ്രീ​കു​മാ​ർ .ആ​ർ (എ​ൻ​ഡി​എ) എ​ന്നി​വ​രു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
മു​ന്ന​ണി​ക​ളു​ടെ വി​വി​ധ നേ​താ​ക്ക​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വ​ന്നു പോ​യി. ഏ​റെ വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ ന​ട​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ചു. പ​ന്മ​ന​യി​ൽ പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​നാ​ണു​ള്ള​ത്. 23 വാ​ർ​ഡു​ക​ളി​ൽ 21 വാ​ർ​ഡു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. നി​ല​വി​ൽ യു ​ഡി എ​ഫ് 14, എ​ൽ ഡി ​എ​ഫ് 6, സ്വ​ത​ന്ത്ര 1 എ​ന്നി​ങ്ങ​നെ​യാ​ണ്.