ത​ണ​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ-​ക​മ്യൂ​ണി​റ്റി ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Tuesday, January 19, 2021 11:10 PM IST
തേ​വ​ല​ക്ക​ര: ത​ണ​ൽ കൊ​ല്ലം യൂ​ണി​റ്റ് തേ​വ​ല​ക്ക​ര പൈ​പ്പ് ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ-​ക​മ്യൂ​ണി​റ്റി ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തേ​വ​ല​ക്ക​ര​യി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​ക​ള​ക്ട​ർ ബി ​അ​ബ്ദു​ൾ​നാ​സ​ർ നി​ർ​വ​ഹി​ക്കും. വ​ട​ക​ര ദ​യാ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​വി ഇ​ദ്‌​രീ​സ് ശി​ലാ സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​യി​ൽ പ​തി​നൊ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ത​ണ​ൽ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​ടെ സം​ഘാ​ട​ക​രാ​ണ് ദ​യാ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​സ്റ്റ്.
തേ​വ​ല​ക്ക​ര പ​ന്താ​ടി​ക്കി​ഴ​ക്ക​ത്തി​ൽ പ​രേ​ത​യാ​യ ഹ​ജ്ജ റു​ഖി​യ​കു​ഞ്ഞി​ന്‍റെ സ്മ​ര​ണാ​ർ​ഥം ല​ഭി​ച്ച സ്ഥ​ല​ത്ത് കി​ട​പ്പ് രോ​ഗി​ക​ളു​ടെ അ​ടി​യ​ന്തി​ര പ​രി​ച​ര​ണ​ത്തി​ന് പാ​ലി​യേ​റ്റി​വ് ഹോ​സ്പി​സ്, നി​ർ​ധ​ന​രാ​യ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ജ​ൻ​മ​നാ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ലേ ത​ന്നെ പ്ര​ത്യേ​ക പ​രി​ച​ര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കി സാ​ധാ​ര​ണ കു​ട്ടി​ക​ളു​ടെ നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​വാ​ൻ ഏ​ർ​ളി ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യാ​ണ് ത​ണ​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ർ​മി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ത​ണ​ൽ കൊ​ല്ലം മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ ​അ​ബ്ദു​ൽ സ​ലാം, മെ​ഡി​സി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ.​ജേ​ക്ക​ബ് ജോ​ൺ, ഡോ. ​ശ്രീ​ദാ​സ് തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.