ജി​ല്ലാ ആ​സ്ഥാ​ന ​മ​ന്ദി​രം ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, February 23, 2021 11:08 PM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബ​ർ ആ​ന്‍റ് ബ്യൂ​ട്ടീ​ഷ​ൻ​സ് അ​സോ​സി​യേ​ന്‍റെ ജി​ല്ലാ ആ​സ്ഥാ​ന മ​ന്ദി​ര ഉ​ദ്ഘാ​ട​നം നാ​ളെ കൊ​ട്ടി​യം ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​നി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മ​ന്ദി​രോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
എം.​നൗ​ഷാ​ദ് എം​എ​ൽ​എ ചി​കി​ത്സാ സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്.​ഷാ​ജി മു​തി​ർ​ന്ന നേ​താ​ക്ക​ളെ ആ​ദ​രി​ക്കും. പി.​ഗ​ണേ​ഷ്, പി.​സോ​ണി, എം.​ഉ​മ്മ​ർ, എ​സ്.​ക​ബീ​ർ, സൂ​ര്യാ ബി​ജു, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡി.​സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വെ​ബ് പോ​ർ​ട്ട​ൽ
ഉ​ദ്ഘാ​ട​നം ഇ​ന്ന്

കൊ​ല്ലം: ഡോ.​ഉ​മാ​സ് ഹോ​മി​യോ ക്യു​യ​ർ ആ​ന്‍റ് കെ​യ​റി​ന്‍റെ വെ​ബ് പോ​ർ​ട്ട​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 5.30മു​ത​ൽ കൊ​ല്ലം ആ​ശ്രാ​മം എ​ട്ട് പോ​യി​ന്‍റ് ആ​ർ​ട്ട് ക​ഫേ​യി​ൽ ന​ട​ക്കും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
ഓ​ൺ​ലൈ​ൻ വീ​ഡി​യോ ക​ൺ‌​സ​ൾ‌​ട്ടേ​ഷ​ൻ, മു​ഴു​വ​ൻ സ​മ​യ​വും ലോ​ക​ത്ത് എ​വി​ടെ​യും മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം, വ്യ​ക്തി​ഗ​ത ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ് പോ​ർ​ട്ട​ലി​ന്‍റെ പ്ര​തേ​ക​ത​ക​ൾ. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ ഡോ.​ഉ​മ, ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ് ല​ക്ഷ്മി അ​ജ​യ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ആ​ത്മീ​യ​സം​ഗ​മം ഇ​ന്ന്

കൊ​ല്ലം: എ​സ് വൈ​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ ജ​മാ​അ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ത്മാ​യ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ്സി​ൻ കോ​യാ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ വാ​ഹി​ദ് ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
തി​ടി​ക്കാ​ട് സ​യ്യി​ദ് ഫൗ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള കു​ണ്ട​റ, ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ത​ങ്ങ​ൾ ബാ​ഖ​ഫി, ക​ൺ​വീ​ന​ർ അ​ബ്ദു​ൾ മ​ജീ​ദ് ദാ​രി​മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.