വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ബ​ജ​റ്റ്
Thursday, February 25, 2021 11:38 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ 50 -ാമ​ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. മു​ൻ നീ​ക്കി​യി​രു​പ്പ് ഉ​ൾ​പ്പെ​ടെ 2021-2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 65,0355755 രൂ​പ വ​ര​വും, 62,7734708 രൂ​പ ചെ​ല​വും, 22621047 രൂ​പ മി​ച്ച​വും പ്ര​തി​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 11 നാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ കോ​വി​ഡി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്കും, യു​വാ​ക്ക​ൾ​ക്കും പു​തി​യ തൊ​ഴി​ൽ സം​രം​ഭം ഒ​രു​ക്കാ​ൻ പ​ത്ത് ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് ഇ​ൻ​ഡ​സ്ട്രീ​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.

പു​ന​ലൂ​രി​ലെ കു​ടി വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വാ​ർ​ഡു​ക​ളി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ വാ​ട്ട​ർ ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചു നി​ല​വി​ലെ പ​ദ്ധ​തി​യി​ൽ നി​ന്നും ബൂ​സ്റ്റ​ർ പ​മ്പ് ഉ​പ​യോ​ഗി​ച്ചു ന​ഗ​ര​സ​ഭ​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും വെ​ള്ളം എ​ത്തി​ക്കും. ഇ​തി​നാ​യി ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്ലാ​ച്ചേ​രി​യി​ലെ മാ​ലി​ന്യ സം​സ്‌്ക​ര​ണ പ്ലാ​ന്‍റി​നോ​ട് ചേ​ർ​ന്ന് ഗ്രീ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്കും.

ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് രേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തും. ഇ​തി​നാ​യി നാ​ല് കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. ആ​ല​യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​വ​ന ര​ഹി​ത​രാ​യ 858 കു​ട്ടം​ബ​ങ്ങ​ൾ​ക്ക് പു​തി​യ വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. 318 കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​ച്ചേ​രി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ലാ​ച്ചേ​രി​യി​ൽ പ​ണി​യു​ന്ന വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്രം ബ​ജ​റ്റ് വ​ർ​ഷ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ഇ​വി​ടെ വ​യോ​ജ​ന പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം വ​യോ മി​ത്ര പ​ദ്ധ​തി വി​പു​ലി​ക​രി​ക്കും. ഇ​വ​ർ​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന​യും മ​രു​ന്നും എ​ത്തി​ക്കാ​ൻ 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ട​ണ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ക​ല്ല​ട​യാ​റി​ന്‍റെ ഇ​ട​ത് ക​ര​യി​ലെ വാ​ക് വേ ​മു​ഹൂ​ർ​ത്തി കാ​വ് വ​രെ ദീ​ർ​ഘി​പ്പി​ക്കും.

ഇ​തി​നൊ​പ്പം ക​ല്ല​ട​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലും പൂ​ന്തോ​ട്ടം നി​ർ​മി​ക്കും. യ​ന്ത്ര​വ​ൽ​കൃ​ത​ത്തി​ലൂ​ടെ കൂ​ടു​ത​ൽ യു​വാ​ക്ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ എ​ത്തി​ക്കും. ഒ​രു വീ​ട്ടി​ൽ ഒ​രു ക​ശു​മാ​വ് എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ച​ക്ക, മാ​ങ്ങ, കൈ​ത​ച​ക്ക തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഉ​ൾ​നാ​ട​ൻ മ​ത്സ്യ കൃ​ഷി വ്യാ​പി​പ്പി​ക്കും. ജ​ല സ്രോ​ത​സു​ക​ളി​ൽ മ​ത്സ്യ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും പ​രി​ശീ​ല​നം ന​ൽ​കാ​നും ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. പ്ര​തി​ക്ഷ ബ​ഡ് സ്്കൂ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​നാ​യി ഭൂ​മി​യും വാ​ങ്ങും. പു​ന​ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടോ​യ്‌​ല​റ്റ് സ​മു​ച്ച​യം പ​ണി​യും.

കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ശാ​സ്ത്രോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി ന​ൽ​കും. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ച്ചു അ​തി​ലൂ​ടെ കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യും. കി​ഫ്ബി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച 5.4 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു പു​ന​ലൂ​ർ ശ്രീ​രാ​മ​പു​രം മാ​ർ​ക്ക​റ്റി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.

ന​ഗ​ര​സ​ഭ​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഡി​ടി​പി​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​ങ്കു​ളം ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ചെ​ങ്കു​ളം ടൂ​റി​സം സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ചു ത​ദ്ദേ​ശി​യ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന് കാ​ൽ കോ​ടി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 5.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ചെ​മ്മ​ന്തൂ​രി​ൽ പ​ണി​യു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.

ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു പു​ന​ലൂ​ർ മ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ പ​ഴ​യ ലെ​വ​ൽ ക്രോ​സ് നി​ന്ന സ്ഥ​ല​ത്ത് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം പ​ണി​യും. എം​എ​ൽ​എ റോ​ഡി​ന് സ​മീ​പ​ത്ത് ത​രി​ശാ​യി കി​ട​ക്കു​ന്ന 85 സെ​ന്‍റ് ഭൂ​മി ഏ​റ്റെ​ടു​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ച​ർ​ച്ച​യും ന​ട​ന്നു.