പന്മന : പന്മന സർവീസ് സഹകരണ ബാങ്ക് നമ്പർ 3035 ന്റെ മൂന്നാമത്തെ ബ്രാഞ്ച് ഉദ്ഘാടനം നടന്നു. പനയന്നാർകാവ് എൻ എസ് എസ് കരയോഗ മന്ദിരത്തിൽ ആരംഭിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.ഇ.യൂസുഫ് കുഞ്ഞ് നിർവഹിച്ചു.
പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതു കുട്ടൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എമിലി ഡാനിയൽ, ജോയിന്റ് രജിസ്ട്രാർ എം.ജലജ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ രാമചന്ദ്രൻ പിള്ള , വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ തൊടിയൂർ രാമചന്ദ്രൻ, സുരേഷ് കുമാർ, അശോകൻ, അസി.ഡയറക്ടർ എസ്.തങ്കറാണി , ജനപ്രതിനിധികളായ നിഷാ സുനീഷ്, ജോർജ് ചാക്കോ, അബ്ദുൽ സമദ് , എസ് വി പി എം എച്ച് എസ് മാനേജർ കെ. ഭദ്രൻ പിള്ള, കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് പി.രാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പൊന്മന നിഷാന്ത്, വിജയൻ നായർ, കിണറുവിള സലാഹുദ്ദീൻ, വെറ്റമുക്ക് സോമൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ട്രോംങ്ങ് റൂം, ലോക്കർ, സിസിടിവി എന്നിവയുടെ ഉദ്ഘാടനവും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും നടന്നു.