നഗരത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ ഉദ്ഘാടനം ചെയ്തു
Saturday, February 27, 2021 11:29 PM IST
കൊ​ല്ലം: പ​ട്ട​ണ​ത്തി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി വ്യാ​പി​പ്പി​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍. 2020-21 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം രൂ​പം ന​ല്‍​കി​യ കൊ​ല്ലം പ​ട്ട​ണ​ത്തി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ക്കു​ളം സി​ത്താ​ര സാം​സ്‌്കാ​രി​ക സ​മി​തി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ് ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.

കൊ​ല്ലം കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 19 ഡി​വി​ഷ​നു​ക​ളി​ലെ വീ​ടു​ക​ളി​ലാ​ണ് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ക്ല​ബു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു വീ​ട്ടി​ല്‍ 25 പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും. വ​ഴു​ത​ന, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വെ​ണ്ട, പ​യ​ര്‍, അ​മ​ര, ചീ​ര തു​ട​ങ്ങി​യ​വ​യി​ലെ അ​ഞ്ചി​ന​ത്തി​ലു​ള്ള തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഡി​വി​ഷ​നി​ല്‍ 10,000 തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
ച​ട​ങ്ങി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ടി ​പ്ര​കാ​ശ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പ്ര​മോ​ദ്, സ​ജീ​വ,് ക്ല​ബ് സെ​ക്ര​ട്ട​റി ര​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.