തെര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​ന​വും വാക്സിനേഷനും ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണു
Saturday, February 27, 2021 11:30 PM IST
ശാ​സ്താം​കോ​ട്ട: പ​രി​ശീ​ല​ന ​ക്‌​ളാ​സും കോ​വി​ഡ് കു​ത്തി​വ​യ്പും ഒ​രു​മി​ച്ച് ന​ട​ത്തി. തി​ര​ക്കി​ല്‍ അ​ധ്യാ​പ​ക​ര്‍ കു​ഴ​ഞ്ഞു​വീ​ണു. തെര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ​രി​ശീ​ല​ന​വും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നും ശാ​സ്താം​കോ​ട്ട കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള സ്മാ​ര​ക ഡി ​ബി കോ​ള​ജി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച​ത്. മു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് രാ​വി​ലെ ഒ​ന്‍​പ​ത​ര​മു​ത​ല്‍ പ​രി​ശീ​ല​ന​വും അ​ത്ക​ഴി​ഞ്ഞ് കു​ത്തി​വ​യ്പും ആ​ണ് ന​ട​ത്തി​യ​ത്. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഏ​റെ കാ​ത്തു​നി​ന്ന​ശേ​ഷ​മാ​ണ് കു​ത്തി​വ​യ്പ് ന​ട​ത്തി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ പ​ല​രും അ​വ​ശ​ത​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണു. ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റ​വ​ന്യൂ - ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ന്നു ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ വേ​ണ്ട​ത്ര ത​യ്യാ​റെ​ടു​പ്പി​ല്ലാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്.