കു​ണ്ട​റ​യി​ൽ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ആ​യി​ല്ല
Monday, March 1, 2021 10:54 PM IST
ഹെ​ൻ​റി ജോ​ൺ ക​ല്ല​ട
കു​ണ്ട​റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ൽ​സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​തെ മു​ന്ന​ണി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.
മു​ന്ന​ണി​ക​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ന്നേ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പു​തി​യ ബൂ​ത്ത് ക​മ്മി​റ്റി​ക​ളും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും വാ​ർ​ഡ് ലോ​ക്ക​ൽ മീ​റ്റിം​ഗു​ക​ളും ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ഭ​ജി​ച്ചു ന​ൽ​കി ക​ഴി​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​ച​ര​ണ​ങ്ങ​ൾ​ക്കു​മു​ള്ള ചു​മ​ത​ല കാ​രെ​യും നി​ശ്ച​യി​ച്ചു. കു​ണ്ട​റ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പേ​ര് കേ​ട്ടി​രു​ന്ന​ത് സി​പി​എം കു​ണ്ട​റ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് എ​ൽ സ​ജി കു​മാ​റി​ന്‍റേ​താ​യി​രു​ന്നു.
പി​ന്നീ​ടാ​ണ് എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ പേ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ൽ എ​ത്തി​യ​ത്. മൂ​ന്നു ത​വ​ണ കു​ണ്ട​റ​യി​ൽ എം​എ​ൽ​എ​യും തു​ട​ർ​ന്ന് മ​ന്ത്രി​യു​മാ​യ ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ 1991 ൽ ​കോ​ൺ​ഗ്ര​സി​ലെ അ​ൽ​ഫോ​ൻ​സാ ജോ​ണി​നോ​ട് തോ​റ്റ​ത് ഉ​ൾ​പ്പെ​ടെ നാ​ലു ത​വ​ണ​യാ​ണ് കു​ണ്ട​റ​യി​ൽ മ​ത്സ​രി​ച്ച​ത്.
യു​ഡി​എ​ഫി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പൂ​ർ​ണ​മാ​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് ക​ല്ല​ട ര​മേ​ശ് ആ​ണെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും മു​ൻ മി​ൽ​മ ചെ​യ​ർ​മാ​നു​മാ​ണ് ക​ല്ല​ട ര​മേ​ശ്. കെ .​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ജ​ർ മി​യാ​സ്, കെ ​ഷാ​ന​വാ​സ് ഖാ​ൻ എം ​എം ന​സീ​ർ, കു​ണ്ട​റ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റും പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ അ​നീ​ഷ് പ​ട​പ്പ​ക്ക​ര എ​ന്നി​വ​രും പ​ട്ടി​ക​യി​ലു ണ്ട്.
​എ​ൻ​ഡി​എ നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത് ബി​ജെ​പി നേ​താ​ക്ക​ളാ​യ വെ​ള്ളി​മ​ൺ ദി​ലീ​പ്, എം​എ​സ് ശ്യാം​കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്. മു​ന്ന​ണി​ക​ൾ കു​ണ്ട​റ​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നാ​ളെ പ്ര​ഖ്യാ​പി​ച്ചേ​ക്കും.