ച​ട​യ​മം​ഗ​ലം ലീ​ഗി​ന്; കോ​ണ്‍​ഗ്ര​സി​ല്‍ ക​ല​ഹം
Monday, March 1, 2021 10:54 PM IST
അ​ഞ്ച​ല്‍: പു​ന​ലൂ​രി​ന് പ​ക​രം ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്ലീം ലീ​ഗി​ന് വ​ച്ചു​മാ​റാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ല്‍ ക​ല​ഹം. കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​ത്തി​നെ​തി​രെ യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.
കോ​ണ്‍​ഗ്ര​സി​ലും വ​ലി​യൊ​രു വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ച​ട​യ​മം​ഗ​ല​ത്ത് പ്ര​ക​ട​നം ന​ട​ത്തി. ച​ട​യ​മം​ഗ​ലം പോ​ലെ കാ​ര്യ​മാ​യ സ്വാ​ധീ​നം ഇ​ല്ലാ​ത്ത മ​ണ്ഡ​ലം ലീ​ഗി​ന് കൈ​മാ​റി​യ​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ് എ​ന്നും പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​ക്ക് ഇ​ത് ത​ട​സ​മാ​കും എ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.
ച​ട​യ​മം​ഗ​ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ ത​ന്നെ മ​ത്സ​രി​ക്ക​ണം. ഇ​ത്ത​വ​ണ വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ ച​ട​യ​മം​ഗ​ലം സീ​റ്റ് ന​ഷ്ട്ട​പെ​ടു​ത്താ​ന്‍ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണ് എ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ച​ട​യ​മം​ഗ​ലം സീ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ആ​ദ്യം മു​ത​ല്‍ ത​ന്നെ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് എ​തി​ര്‍​ത്തി​രു​ന്നു.
നീ​ക്ക​ത്തി​നെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ച​ര​ണം അ​ട​ക്കം ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തേ തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഇ​വി​ടെ നി​ന്നും ഇ​റ​ങ്ങി​പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.
ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വ​രും​ദി​വ​സം യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തി​നെ​തി​രെ ച​ട​യ​മം​ഗ​ലം കോ​ണ്‍​ഗ്ര​സി​ല്‍ വ​ലി​യ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്.