ധാ​ർ​മി​ക​ത ഉ​ണ്ടെങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന്
Sunday, March 7, 2021 10:40 PM IST
കൊ​ല്ലം : രാ​ജ്യ​ദ്രോ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത ല​വ​ലേ​ശ​മു​ണ്ടെ​ങ്കി​ൽ ഉ​ട​ന​ടി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​സ്. വി​പി​ന​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​ഫ. സാം​പ​നം കു​ന്നേ​ൽ ര​ചി​ച്ച രാ​ധാ​മാ​ധ​വം, ക​ല്യാ​ണ സൗ​ഗ​ന്ധി​കം എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം യോ​ഗ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച വി​ചാ​ർ വി​ഭാ​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി.
എം.​സു​ജ​യ്, വി.​ടി. കു​രീ​പ്പു​ഴ, സ​ന്തോ​ഷ് ഭാ​സ്ക്ക​ര​ൻ, ശ​ശി ഉ​ദ​യ​ഭാ​നു, രാ​മാ​നു​ജ​ൻ പി​ള്ള, ജോ​ൺ​സ​ൺ വൈ​ദ്യ​ൻ, എ​ബ്ര​ഹാം സാ​മു​വ​ൽ, ഡോ. ​പെ​ട്രീ​ഷ്യാ ജോ​ൺ, പി.​പ്ര​ഭാ​ക​ര​ൻ, വെ​ളി​യം ജ​യ​ച​ന്ദ്ര​ൻ, മാ​ത്ര ര​വി, എം ​എ​സ് ശ്രീ​കു​മാ​ർ, റോ​സ് ആ​ന​ന്ദ്, ടൈ​റ്റ​സ് വ​ർ​ഗീ​സ്, ആ​ദി​നാ​ട് ഗി​രീ​ഷ്, ക​രീ​പ്ര രാ​ജ​ന്ദ്ര​ൻ, എം ​കെ ജ​ഹാം​ഗീ​ർ, സാ​ജു ന​ല്ലേ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ​തി​നൊ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക സ്ക്വാ​ഡ്ക​ൾ​ക്ക് ക​ൺ​വെ​ൻ​ഷ​ൻ രൂ​പം ന​ൽ​കി.