167 പേർക്ക്കൂടി കോവിഡ്
Sunday, March 7, 2021 10:40 PM IST
കൊല്ലം:ജില്ലയില്‍ ഇന്നലെ 344 പേര്‍ കോവിഡ് രോഗമുക്തി നേടി. 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 163 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ് രോഗം. മുനിസിപ്പാലിറ്റി കളില്‍ പുനലൂര്‍-ഒന്‍പത്, കൊട്ടാരക്കര-മൂന്ന്, കരുനാഗപ്പള്ളി -ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ പൂതക്കുളം, പോരുവഴി, മേലില എന്നിവിടങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, തലവൂര്‍, നെടുമ്പന ഭാഗങ്ങളില്‍ ആറു വീതവും അലയമണ്‍, പത്തനാപുരം പ്രദേശങ്ങളില്‍ അഞ്ചു വീതവും ഇളമ്പള്ളൂര്‍, ഓച്ചിറ, കൊറ്റങ്കര, വെട്ടിക്കവല എന്നിവിടങ്ങളില്‍ നാലു വീതവും ഇടമുളയ്ക്കല്‍, കരീപ്ര, കുണ്ടറ, തഴവ, പനയം, മയ്യനാട്, വെളിനല്ലൂര്‍, തൃക്കരുവ, കുന്നത്തൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്.