ഒ​രു​ക്ക​ങ്ങ​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് കു​റ്റ​മ​റ്റ​താ​ക്ക​ണം: ജി​ല്ലാ കള​ക്ട​ര്‍
Sunday, March 7, 2021 10:40 PM IST
കൊല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ കു​റ്റ​മ​റ്റ​തും കാ​ര്യ​ക്ഷ​മ​​വു​മാ​യി ന​ട​ത്താ​ന്‍ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശം.
ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രി​ലേ​ക്ക് എ​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​ണം. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് ഇ​തു നി​ര്‍​വ​ഹി​ക്കേ​ണ്ട​ത്.
അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം ഇ​ആ​ര്‍ഒ ​നെ​റ്റ് വ​ഴി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്ക​ണം. വീ​ഴ്ച വ​രു​ത്തു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണം.
എ​സ്പി​സി, എ​ന്‍സി​സി, എ​ന്‍എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​പെ​ഷല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ക്കു​ന്ന​തി​ന് അ​വ​രു​ടെ പ​ട്ടി​ക ശേ​ഖ​രി​ച്ച് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക​ള്‍​ക്ക് കൈ​മാ​റ​ണം. കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് ഇ​തു​വ​രെ സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍ സ്‌​പെ​ഷല്‍ ഡ്രൈ​വ് പ്രോ​ഗ്രാം വ​ഴി നേ​ട​ണം.
എ​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളും രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്ക​ണം. വ​ര​വ്-​ചി​ല​വ് ക​ണ​ക്ക് സം​ബ​ന്ധി​ച്ച യോ​ഗം ഫി​നാ​ന്‍​സ് ഓ​ഫീ​സ​റാ​ണ് ന​ട​ത്തേ​ണ്ട​ത്.
മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ഇ​ട​ങ്ങ​ളി​ലെ പോ​സ്റ്റ​ര്‍, ബാ​ന​ര്‍, കോ​ടി​തോ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​ര​ണം. ഇ​തു സം​ബ​ന്ധി​ച്ച ദൈ​നം​ദി​ന റി​പോ​ര്‍​ട്ടും ന​ല്‍​ക​ണം. എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍-​മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും പ്ര​തി​ദി​ന വി​വ​രം കൈ​മാ​റ​ണം.
80 വ​യ​സി​ല​ധി​ക​മു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് 12ഡി ​ആ​പ്ലി​ക്കേ​ഷ​ന്‍ ബൂ​ത്ത്‌​ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​ണ് ന​ല്‍​കേ​ണ്ട​ത്. സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വി​ല്ലേ​ജ് ത​ല​ത്തി​ലും സോ​ണ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലും ഈ ​ന​ട​പ​ടി​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം. വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കാ​ണ് പൊ​തു​ചു​മ​ത​ല. കോ​വി​ഡ് രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12ഡി ​ഫോം ന​ല്‍​കു​ന്ന​തി​നും ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. ത​പാ​ല്‍ ബാ​ല​റ്റ് വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്ക​ണം.
പ​ര​മാ​വ​ധി ചി​ല​വ് ചു​രു​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും ശ്ര​ദ്ധി​ക്ക​ണം. സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. വെ​ബ്കാ​സ്റ്റിം​ഗ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​ത ബിഎ​സ്എ​ന്‍എ​ല്‍ വ​ഴി സ​ജ്ജ​മാ​ക്ക​ണം.
വി​ത​ര​ണ-​വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്ക​ണം. പോ​ളിം​ഗ്-​സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്ക​ണം. എ​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളും എ​ല്‍എ​സി.- സെ​ക്ട​റ​ല്‍-​റൂ​ട്ട് മാ​പ്പു​ക​ള്‍ ത​യ്യാ​റാ​ക്ക​ണം.
വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വി​ഐപി, ​പിഡ​ബ്ല്യുഡി ​വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്ക​ണം. പെ​രു​മാ​റ്റ​ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി-​വി​ജി​ല്‍ ആ​പ്പ് സം​ബ​ന്ധി​ച്ച അ​വ​ബോ​ധം എ​ല്ലാ നോ​ഡ​ല്‍-​ഇ​ല​ക്ട്ര​ല്‍ ഓ​ഫീ​സ​ര്‍​മാ​രും നേ​ട​ണമെ​ന്നും ജി​ല്ലാ കള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
ജി​ല്ലാ പോലി​സ് മേ​ധാ​വി​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി കളക്ട​ര്‍, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, നോ​ഡ​ല്‍-​ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.