ഉ​റ​പ്പും വി​ശ്വാ​സ​വു​മാ​യി മു​ന്ന​ണി​ക​ൾ
Wednesday, April 7, 2021 10:51 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പോ​ളിം​ഗ് ശ​ത​മാ​നം അ​ൽ​പ്പം കൂ​ടി വ​ർ​ധി​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വോ​ട്ട​ർ​മാ​രു​ടെ പ്ര​തി​ക​ര​ണം ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ക​ണ​ക്കു​കൂ​ട്ട​ലി​ന്‍റെ തി​ര​ക്കി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. പോ​ളിം​ഗ് ശ​ത​മാ​നം വ​ർ‌​ധി​ക്കു​ന്ന​ത് മൂ​ന്ന് മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. എ​ങ്കി​ലും അ​ൽ​പ്പം ആ​ശ​ങ്ക​യും ആ​കാം​ക്ഷ​യും എ​ല്ലാ​വ​രി​ലു​മു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 73.16 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, 80 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി വ​രു​ന്പോ​ൾ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ച്ചു​കൂ​ടി വ​ർ​ധി​ക്കും. ഇ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ല​ഭ്യ​മ​ല്ല. 2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ 75.23 ശ​ത​മാ​നം പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​ക്കു​റി അ​ൽ​പ്പം കൂ​ടി വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന കാ​ര്യം നി​സം​ശ​യം പ​റ​യാം. 77 ശ​ത​മാ​നം വ​രെ ഇ​ത് വ​ർ​ധി​ച്ചേ​ക്കാം.
മൂ​ന്നു​മു​ന്ന​ണി​ക​ളു​ടെ​യും ബൂ​ത്തു​ത​ല വി​ശ​ക​ല​ന​ങ്ങ​ൾ ക​ഴി​ഞ്ഞു. ഇ​നി മ​ണ്ഡ​ലം ത​ല വി​ശ​ക​ല​ന​ങ്ങ​ളും വി​ല​യി​രു​ത്ത​ലു​ക​ളും ഉ​ണ്ടാ​കും. പി​ന്നീ​ട് ഇ​ത് ജി​ല്ലാ​ത​ല​ത്തി​ൽ കൈ​മാ​റും. പ്രാ​ഥ​മി​ക വി​ശ​ക​ല​ന​ത്തി​ൽ എ​ല്ലാ മു​ന്ന​ണി​ക​ളും വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്.
കാ​ര്യ​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് നി​സം​ശ​യം പ​റ​യാം. നി​ഷ്പ​ക്ഷ വോ​ട്ടു​ക​ളും ന​വാ​ഗ​ത വോ​ട്ടു​ക​ളും ഏ​ത് പ​ക്ഷ​ത്തേ​ക്കാ​ണ് പോ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ വ്യ​ക്ത​ത വ​രു​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്. സ്ത്രീ​വോ​ട്ട​ർ​മാ​രു​ടെ നി​ല​പാ​ടും വോ​ട്ടെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സ്ത്രീ ​വോ​ട്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ വോ​ട്ടി​ടാ​നെ​ത്തി​യ​ത്. ഈ ​വ​ര​വ് എ​ന്തോ ക​രു​തി​യാ​ണെ​ന്ന് വേ​ണ​മെ​ങ്കി​ൽ വ്യാ​ഖ്യാ​നി​ക്കാം.
ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും എ​ല്ലാ സീ​റ്റു​ക​ളി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് ഇ​ട​തു​നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​തു​പ​റ​യു​ന്പോ​ഴും നൂ​റു​മേ​നി വി​ജ​യം ഇ​ക്കു​റി എ​ളു​പ്പ​മ​ല്ലെ​ന്ന ചി​ന്ത​യും അ​വ​ർ​ക്കു​ണ്ട്. പ​ര​മാ​വ​ധി എ​ട്ട് സീ​റ്റു​ക​ൾ വ​രെ എ​ൽ​ഡി​എ​ഫ് നേ​ടി​യേ​ക്കാം. ഇ​ട​ത് അ​നു​കൂ​ല ത​രം​ഗ​മു​ണ്ടാ​യാ​ൽ എ​ല്ലാം തൂ​ത്തു​വാ​രാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞേ​ക്കാം. അ​തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്.
യു​ഡി​എ​ഫും വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ത​ന്നെ​യാ​ണ്. ആ​റു​മു​ത​ൽ ഒ​ന്പ​ത് സീ​റ്റു​ക​ൾ വ​രെ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ്വാ​സം. ആ​റ് സീ​റ്റു​ക​ൾ അ​വ​ർ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ട്ടി​മ​റി വി​ജ​യ​ങ്ങ​ളും യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്ന കൂ​ട്ട​ത്തി​ലു​ണ്ട്.
എ​ൻ​ഡി​എ​യും ഇ​തു​പോ​ലൊ​രു വി​ശ്വാ​സ​മാ​ണ് വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​നാ​യ​താ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു. ഒ​രു സീ​റ്റി​ൽ വി​ജ​യം ഉ​റ​പ്പെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്നു.
ചാ​ത്ത​ന്നൂ​രി​ൽ എ​ൻ​ഡി​എ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് അ​വ​ർ ത​റ​പ്പി​ച്ച് പ​റ​യു​ന്നു. അ​വി​ടെ എ​ൻ​ഡി​എ​യും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​ര​മെ​ന്നും യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രി​ക്കു​മെ​ന്നാ​ണ് എ​ൻ​ഡി​എ​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ത് ശ​രി​വ​യ്ക്കു​ന്ന നി​ല​പാ​ടി​ലാ​ണ് എ​ൽ​ഡി​എ​ഫ് എ​ങ്കി​ലും വി​ജ​യം ത​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്ന് അ​വ​രും അ​വ​കാ​ശ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ ത​വ​ണ ഇ​വി​ടെ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ൻ​ഡി​എ​യാ​ണ് ര​ണ്ടാ​മ​ത് എ​ത്തി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ 2016-ലെ ​നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കി മ​ണ്ഡ​ലം തി​രി​ച്ച് പി​ടി​ക്കു​മെ​ന്ന് യു​ഡി​എ​ഫും അ​വ​കാ​ശ​പ്പെ​ടു​ന്നു.
ജി​ല്ല​യി​ൽ ഏ​റ്റ​വും ക​ന​ത്ത പോ​ളിം​ഗ് ന​ട​ന്ന​ത് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ്. 78.55 ശ​ത​മാ​നം പേ​ർ ഇ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​ന്തി​മ ക​ണ​ക്കി​ൽ ഇ​വി​ട​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം 80 ക​ട​ന്നാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. അ​ട്ടി​മ​റി വി​ജ​യം യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രം ന​ട​ന്ന ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും പോ​ളിം​ഗ് ശ​ത​മാ​നം ആ​ദ്യ​ക​ണ​ക്കി​ൽ ത​ന്നെ 75 ക​ട​ന്നു. ച​വ​റ ഷു​വ​ർ സീ​റ്റാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ. കു​ന്ന​ത്തൂ​രും ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ഉ​റ​പ്പി​ക്കു​ന്നു.
കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, ച​ട​യ​മം​ഗ​ലം, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ർ, പ​ത്ത​നാ​പു​രം, കൊ​ല്ലം, കു​ണ്ട​റ എ​ന്നി​വ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ക​രു​തു​ന്ന​ത്. എ​ന്നാ​ൽ പ​ത്ത​നാ​പു​ര​ത്തും കു​ണ്ട​റ​യി​ലും കൊ​ല്ല​ത്തും അ​ട്ടി​മ​റി വി​ജ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫും.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ​ക്കൈ അ​തി​നു​ശേ​ഷം തു​ട​രെ വ​ന്ന വി​വാ​ദങ്ങ​ളോ​ടെ അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര​ട​ക്കം ക​രു​തു​ന്ന​ത്. അ​ഞ്ച് തീ​ര​ദേ​ശ മ​ണ്ഡ​ല​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ വി​വാ​ദ​ങ്ങ​ൾ ഏ​ശി​യാ​ൽ ഇ​ട​തി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​കും.
പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച സീ​റ്റു​ക​ളി​ൽ പ​ല​തി​ലും ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ഴ​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം ന​ൽ‌​കു​ന്ന​ത്.