വോ​ട്ട് ചെ​യ്ത ആ​ൾ​ക്ക് വീ​ണ്ടും പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ച്ച​താ​യി ആ​ക്ഷേ​പം
Thursday, April 8, 2021 10:43 PM IST
ശാ​സ​താം​കോ​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യു​ട്ടി ഉ​ണ്ടാ​യി​രു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ണ്ടും പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ച്ച​താ​യി പ​രാ​തി.
പോ​രു​വ​ഴി പ​ന​പ്പെ​ട്ടി ത​ഴ​ക്ക​ത്ത് പ​ടി​ഞ്ഞാ​റ്റ​തി​ൽ കെ ​ബാ​ബു ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ഇ​ദ്ദേ​ഹ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി വോ​ട്ട് ചെ​യ്തു. എ​ന്നാ​ൽ ഇ​ത് കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​ന് പോ​സ്റ്റ​ൽ ബാ​ല​റ്റും ല​ഭി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം കു​ന്ന​ത്തൂ​ർ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി​യും ല​ഭി​ച്ച ത​പാ​ൽ വോ​ട്ട് തി​രി​കെ​യും ന​ൽ​കി. സം​സ്ഥാ​ന​ത്ത് എ​മ്പാ​ടും ന​ട​ക്ക ുന്ന ​ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ തെ​ളി​വാ​ണ് ഈ ​സം​ഭ​വം എ​ന്ന് കോ​ൺ​ഗ്ര​സ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തു​ണ്ടി​ൽ നൗ​ഷാ​ദ് പ​റ​ഞ്ഞു.