കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ കോ​വി​ഡ്‌ വാ​ക്സി​നേ​ഷ​ന്‍ മു​ട​ങ്ങി
Friday, April 16, 2021 11:19 PM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന​ത്ത് കോ​വി​ഡ്‌ വാ​ക്സി​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ന്‍ മു​ട​ങ്ങി.
അ​ഞ്ച​ല്‍, ഏ​രൂ​ര്‍, കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്സി​ന്‍ തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്‍ വെ​ള്ളി​യാ​ഴ്ച വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ മു​ട​ങ്ങി. കു​ള​ത്തു​പ്പു​ഴ​യി​ല്‍ ചൊ​വാ​ഴ്ച​യോ​ടെ മു​ട​ങ്ങി​യ വാ​ക്സി​നേ​ഷ​ന്‍ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഒ​രു ദി​വ​സം ശ​രാ​ശ​രി അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​രു​നൂ​റ്റി​യ​മ്പ​ത് മു​ത​ല്‍ മു​ന്നൂ​റോ​ളം പേ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ഡോ​സ് ന​ല്‍​കി​വ​ന്ന​ത്.
കു​ള​ത്തു​പ്പു​ഴ​യി​ല്‍ കോ​വി​ഡ്‌ ജാ​ഗ്ര​ത സ​മി​തി​യു​ടെ യോ​ഗ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​രം മു​ന്നൂ​റ്റി​യ​മ്പ​തി​ല്‍ നി​ന്നും കോ​വി​ഡ്‌ വാ​ക്സി​നേ​ഷ​ന്‍ നാ​നൂ​റോ​ളം പേ​ര്‍​ക്ക് ന​ല്‍​കി വ​ന്നി​രു​ന്നു. ഇ​താ​ണ് വേ​ഗ​ത്തി​ല്‍ ഇ​വി​ടെ വാ​ക്സി​ന്‍ തീ​രാ​ന്‍ കാ​ര​ണം. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും ദി​വ​സം ഇ​രു​നൂ​റോ​ളം ആ​ളു​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​യി​രു​ന്നു.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ്‌ വാ​ക്സി​ന്‍ എ​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും പ​തി​നാ​യി​രം ഡോ​സ് വാ​ക്സി​ന്‍ മാ​ത്ര​മേ ആ​കെ​യു​ണ്ടാ​കൂ. ഇ​ത് എ​വി​ടെ​യെ​ല്ലാം ന​ല്‍​കും എ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യേ​ക്കും. വ്യാ​പ​നം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​ന്ന മേ​ഖ​ല​ക്കും ഒ​ന്നാം ഡോ​സ് ന​ല്‍​കി ര​ണ്ടാം ഡോ​സ് ന​ല്‍​കു​ന്ന​തി​ന് കാ​ല​പ​രി​ധി പൂ​ര്‍​ത്തി​യ​ക്കി​യ​വ​ര്‍​ക്കു​മാ​കും കോ​വി​ഡ്‌ വാ​ക്സി​ന്‍ ഈ ​സ​ഹ​ച​ര്യ​ത്തി​ല്‍ ന​ല്‍​കു​ക എ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.
അ​ടു​ത്ത ആ​ഴ്ച​യോ​ടെ കൂ​ടു​ത​ല്‍ ഡോ​സ് വാ​ക്സ്ന്‍ എ​ത്തി​ച്ച് ജി​ല്ല​യി​ലെ വാ​ക്സി​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ജി​ല്ലാ​ആ​രോ​ഗ്യ കേ​ന്ദ്ര​വും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​പ്പോ​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ്‌ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത് ഇ​ന്നു​മു​ത​ല്‍ തു​ട​രു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷ​മീ​ര്‍ അ​റി​യി​ച്ചു.