പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ആ​ർ​ട്ട് എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു
Saturday, April 17, 2021 11:27 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ലോ​ക ക​ലാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ളും ആ​ർ​ട്ട് എ​ക്സി​ബി​ഷ​നും വ​ലി​യ​ത്ത് മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ എ ​ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി സി​ഐ വി​ൻ​സ​ന്‍റ് എം ​എ​സ് ദാ​സും ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സം​ബ​ന്ധി​ച്ച് കൃ​ഷി ഓ​ഫീ​സ​ർ വീ​ണാ​വി​ജ​യ​നും ക്ലാ​സ് ന​യി​ച്ചു.​ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​പി എ ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ന്യൂ​റോ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നേ​തൃ​ത്വം ന​ൽ​കി​യ ആ​ർ​ട്ട് ആ​ന്‍റ് ക്രാ​ഫ്റ്റ് ട്ര​യി​നിം​ഗും വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ആ​ർ​ട്ട് എ​ക്സി​ബി​ഷ​നും ന​ട​ന്നു. പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് വ​ലി​യം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും നേ​തൃ​ത്വം ന​ൽ​കി. വ​ലി​യ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ന്യൂ​റോ​ള​ജി​യു​ടെ​യും മ​റ്റു മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഐ ​വി സി​നോ​ജ്, മു​ഹ​മ്മ​ദ്ഷാ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ ​ആ​കാ​ശ് റാ​ഷി​ദ്, ഡോ ​ന​വ്യ, ഡോ ​ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.