അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു
Monday, April 19, 2021 11:10 PM IST
ശാ​സ്താം​കോ​ട്ട: അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​കോ​വൂ​ർ തോ​പ്പി​ൽ മു​ക്കി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി വ​ള​വി​ലാ​ണ് മ​ണ്ണ് ക​യ​റ്റി​വ​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ​ത്.
അ​മി​ത വേ​ഗ​ത്തി​ൽ വ​ള​ഞ്ഞ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട​താ​യി സ്ഥ​ല​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ഴി​യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ഞ്ച് ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യേ​നെ.
ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. അ​പ​ക​ട​ത്തി​ൽ ലോ​റി ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്ക് ഏ​റ്റി​ല്ല. നി​ർ​മാ​ണ മേ​ഖ​ല ഉ​ണ​ർ​ന്ന​തോ​ടെ കു​ന്ന​ത്തൂ​ർ മേ​ഖ​ല​യി​ൽ​ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ
വാ​ർ​ഷി​കം ആ​ച​രി​ച്ചു

ചാ​ത്ത​ന്നൂ​ർ: കെ ​പി സി ​സി സി ​വി ചാ​ർ വി​ഭാ​ഗ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 104 -ാം വാ​ർ​ഷി​കം ആ​ച​രി​ച്ചു.
ചാ​ത്ത​ന്നൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കൊ​ട്ടി​യം ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ എ​ബ്ര​ഹാം, കെ.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, സോ ​ജാ രാ​ജ​ൻ, ഗോ​പ​കു​മാ​ർ, രേ​വ​തി സു​നി​ൽ, സ​ജീ​വ് സ​ജി ഗ ​ത്തി​ൽ, ഷാ​ജി​ദ, ബി​യാ​ട്രീ​സ്, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.