തെ​ക്കേ​ഉ​ര​ണ്ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ആ​യി​ല്യ പൂ​ജ
Tuesday, April 20, 2021 10:48 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് തെ​ക്കേ​ഉ​ര​ണ്ട​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യ​പൂ​ജ ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശം​ഭു ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ല്യ​പൂ​ജ, നൂ​റും പാ​ലും, നാ​ഗ​രാ​ജ പൂ​ജ എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം പാ​ൽ​പ്പാ​യ​സ​വി​ത​ര​ണ​വും ന​ട​ക്കും.

പിഎ​സ് സി അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു

കൊല്ലം: വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ല്‍ ജൂ​നി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍(​ഇ​ന്‍​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്ക്-​കെ​മി​ക്ക​ല്‍ പ്ലാ​ന്‍റ്) ത​സ്തി​ക​യു​ടെ(​കാ​റ്റ​ഗ​റി ന​മ്പ​ര്‍: 406/2017) ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കാ​യി ഇന്നും നാളെയും കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.