കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​നം: 41 പേ​ര്‍​ക്ക് പി​ഴ ചു​മ​ത്തി
Wednesday, April 21, 2021 11:03 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും
41 കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ ക​ളക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ) പി. ​ബി. സു​നി​ല്‍ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ത്ത​നാ​പു​ര​ത്തെ പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 11 കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ഇ​തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
കു​ന്ന​ത്തൂ​രി​ല്‍ 56 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും നാ​ലു കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. നാ​ലു​മു​ക്ക്, കു​മ​ര​ഞ്ചി​റ, വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി, തെ​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി, കാ​രാ​ളിമു​ക്ക്, ക​ല്ല്ക​ട​വ്, തോ​പ്പി​ല്‍ മു​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ ​ഓ​മ​ന​ക്കു​ട്ട​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ രാ​ജേ​ശ്വ​രി, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ മി​നി, പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.
ക​രു​നാ​ഗ​പ്പ​ള്ളി, കു​ല​ശേ​ഖ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.ജി.മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം 11 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യു​ക​യും ഇ​തി​ല്‍ ഒ​രെ​ണ്ണ​ത്തി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.
കൊ​ല്ല​ത്ത് ത​ഹ​സി​ല്‍​ദാ​ര്‍ എ. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​രി​പ്പ​ള്ളി, ക​ല്ലു​വാ​തു​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. ഇ​രു​പ​ത് കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. 15 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ സു​രേ​ഷ് കു​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ധ​ന്യ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ളി​യം, വെ​ളി​ന​ല്ലൂ​ര്‍, പൂ​യ​പ്പ​ള്ളി, ഓ​യൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 117 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ 10 കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ രാം ​ദാ​സ്, ഷി​ജു, ക്ല​ര്‍​ക്ക് സു​നി​ല്‍​കു​മാ​ര്‍, പൂ​യ​പ്പ​ള്ളി എ​സ്.​ഐ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
പു​ന​ലൂ​രി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി​നോ​ദ് രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രൂ​ര്‍, ച​ണ്ണ​പ്പേ​ട്ട, അ​ല​യ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. ഇ​തി​ല്‍ 12 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു. നാ​ല് പേ​ര്‍​ക്ക് പി​ഴ ചു​മ​ത്തി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ബേ​ബി ഗി​രി​ജ, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് സി​യാ​ദ്, ക്ല​ര്‍​ക്ക് മി​നി​മോ​ള്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.