ക​നാ​ൽ റോ​ഡ് പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ; കാ​ൽ​ന​ട​യാ​ത്ര​യും ദു​സ​ഹം
Sunday, May 9, 2021 11:49 PM IST
പ​ത്ത​നാ​പു​രം: ക​നാ​ൽ റോ​ഡ് പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ. കാ​ൽ​ന​ട​യാ​ത്ര​യും ദു​സ​ഹം ആ​യി. പ​ത്ത​നാ​പു​രം ടൗ​ണി​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും ചേ​ല​ക്കോ​ട്, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണി​ത്.
കാ​ൽ​ന​ട​യാ​ത്രി​ക​ർ മു​ത​ൽ നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വ​രെ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ കു​ന്നി​ക്കോ​ട് റോ​ഡി​ൽ എ​ത്തു​ന്ന​തി​ന് ആ​ശ്ര​യി​ച്ചി​രു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് മാ​സ​ങ്ങ​ളാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. കെഐപി ​ഇ​ട​തു​ക​ര ക​നാ​ലി​ന്‍റെ സ​ബ് ക​നാ​ലാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ വേ​ന​ൽ​കാ​ല​ത്ത് ക​നാ​ൽ തു​റ​ന്നു​വി​ട്ട​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്ന​തി​നാ​ൽ വെ​ള്ളം കെ​പി റോ​ഡി​ലൂ​ടെ ഒ​ഴു​കി ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് കെഐപി ​അ​ധി​കൃ​ത​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നാ​യാ​ണ് ക​നാ​ൽ റോ​ഡ് പൊ​ളി​ച്ച് സ്ലാ​ബു​ക​ൾ ഇ​ള​ക്കി​മാ​റ്റി​യ​ത്.
എ​ന്നാ​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ട്ടും സ്ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നോ റോ​ഡ് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​നോ ക​രാ​റു​കാ​ര​നോ കെ ​ഐ പി ​അ​ധി​കൃ​ത​രോ ഇ​തു​വ​രെ​യും ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ സ്ഥി​തി​യാ​ണ്. റോ​ഡ് ഉ​ട​ൻ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചേ​ല​ക്കോ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നു.