സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​മി​ത ഫീ​സ് ഈ​ടാ​ക്ക​രു​ത്: പി.​സി തോ​മ​സ്
Sunday, May 9, 2021 11:49 PM IST
കൊ​ല്ലം: ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണം. കേ​ര​ള​ത്തി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ 23 മ​ണി​ക്കൂ​ർ ഒ​രു കോ​വി​ഡ് രോ​ഗി​യെ ചി​കി​ത്സി​ച്ച​തി​ന് ഈ​ടാ​ക്കി​യ​ത് 24760 രൂ​പ​യാ​ണ്. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് 1380 രൂ​പ​യും. ലാ​ഭം മാ​ത്ര​മാ​ണ് അ​വ​രു​ടെ പ്ര​ശ്നം എ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി ന​ട​ത്താ​നു​ള്ള അ​നു​മ​തി തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണ​മോ എ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ണം. ഹൈ​ക്കോ​ട​തി​യു​ടെ ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ കാ​ര്യ​മാ​യി എ​ടു​ക്ക ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പി.​സി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യ​ഹ​സ്ത​വു​മാ​യി
ക​രു​ത​ൽ വ​ണ്ടി​യും

പ​ര​വൂ​ർ: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഡി​വൈ​എ​ഫ്ഐ​യു​ടെ ക​രു​ത​ൽ വ​ണ്ടി​യും. പ​ര​വൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി സ​ജ്ജ​മാ​ക്കി​യ ക​രു​ത​ൽ വ​ണ്ടി ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ശ്രീ​ലാ​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സി​പി​എം എ​ൽ​സി സെ​ക്ര​ട്ട​റി യാ​ക്കൂ​ബ്, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി സ​തീ​ശ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ, വി​നു, അ​ർ​ജു​ൻ, റി​ജാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​രു​ത​ൽ വ​ണ്ടി​യി​ൽ ആ​ദ്യ സം​രം​ഭ​മാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി ഹ​രി കൃ​ഷ്ണ​ൻ, സു​ജി​ത്ത്, അ​തു​ൽ, അ​ജ​യ്, തീ​സ്യൂ​സ് എ​ന്നി​വ​ർ ര​ക്ത​ദാ​നം ന​ട​ത്തി. മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​നും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും ക​രു​ത​ൽ വ​ണ്ടി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. വി​ളി​ക്കേ​ണ്ട ന​മ്പ​ർ 7356203983, 9567893364, 9895359601, 8129733490