എ​ക്സൈ​സ് റെ​യി​ഡ്: മൂ​ന്നു പേ​ർ പി​ടി​യി​ൽ
Friday, June 11, 2021 10:10 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ള കോ​ട​യു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി.​
മ​റ്റൊ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 95 ലി​റ്റ​ർ കോ​ട​യു​മാ​യി വെ​ളി​യം മു​ട്ട​ക്കു​ഴി ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ ശൃം ​ലാ​ൽ (37), 85 ലി​റ്റ​ർ കോ​ട​യു​മാ​യി ചി​ര​ട്ട​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​ണി (40), 105 ലി​റ്റ​ർ കോ​ട​യു​മാ​യി നെ​ല്ലി​ക്കു​ന്നം വേ​ലം​കോ​ണം സ​ന്തോ​ഷ് ഭ​വ​നി​ൽ ഉ​ല്ലാ​സ് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 130 ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന ക​ടു​വാ​പ്പാ​റ പോ​ങ്ങു​വി​ള താ​ഴ​തി​ൽ അ​ശോ​ക​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ.​സ​ഹ​ദു​ള്ളയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്ക് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗി​രീ​ഷ്, സിഇഒ​മാ​രാ​യ സു​നി​ൽ തോ​മ​സ്, ദി​ലീ​പ് കു​മാ​ർ, ന​ഹാ​സ്, അ​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.