അ​മി​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Sunday, June 13, 2021 12:38 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു ന​ട​ത്തു​ന്ന അ​മി​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കി​ഴ​ക്കേ ക​ല്ല​ട കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തി​ലെ ചി​ല വാ​ർ​ഡു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് കൂ​ടി​യ​തി​നാ​ൽ ലോ​ക്ക് ഡൗ​ണി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ തു​ട​ർ​ന്നി​രു​ന്ന പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ്ര​ഖ്യാ​പി​ച്ച ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ജ​ന​ങ്ങ​ളെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ക​ർ​ത്ത ഈ ​കോ​വി​ഡ്കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ത് ക​ടു​ത്ത പ്ര​ഹ​ര​മാ​യി .
ക​ല്ല​ട​യി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വ​ലി​യ ക​ഴ​ക​ൾ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യി അ​ട​ച്ച​തും തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും പ്ര​വൃ​ത്തി എ​ടു​ക്കാ​നും ക​ഴി​യാ​തെ വ​ന്ന​തും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നാ​കാ​ത്ത​തും സാ​ധാ​ര​ണ​ക്കാ​രെ വി​ഷ​മ​ത്തി​ലാ​ക്കി.
അ​മി​ത നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി​രി​ക്കു​മ്പോ​ഴും കി​ഴ​ക്കേ​ക​ല്ല​ട​യി​ലെ ചി​ല ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ച് കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ രോ​ഗ​വ്യാ​പ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ചു​മ​ത​ല​പ്പെ​ട്ട​വ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും ച​ന്ദ്ര​ൻ ക​ല്ല​ട ആ​രോ​പി​ച്ചു.