ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ. അഞ്ചലിൽ ധ​ര്‍​ണ ന​ട​ത്തി
Wednesday, June 16, 2021 10:38 PM IST
അ​ഞ്ച​ല്‍ : അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ അ​ഞ്ച​ല്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ലും, പെ​ട്രോ​ള്‍ പാ​മ്പു​ക​ള്‍​ക്ക് മു​ന്നി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ​യാ​യി​രു​ന്നു സ​മ​രം. അ​ഞ്ച​ല്‍ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ക​മ്മി​റ്റി അം​ഗം സു​ജ ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ധ​ന വി​ല നാ​ള്‍​ക്ക് നാ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധാ​ര​ണ ഞ​ങ്ങ​ളു​ടെ ജീ​വി​തം താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​ത്തേ​ക്ക് പോ​കു​ന്നു​വെ​ന്ന് സു​ജ ച​ന്ദ്ര​ബാ​ബു കു​റ്റ​പ്പെ​ടു​ത്തി. നേ​താ​ക്ക​ളാ​യ ര​ഞ്ജു സു​രേ​ഷ്, അം​ബി​ക​കു​മാ​രി, മാ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.