ഡോ.​ഷീ​ലാ പ്രി​ൻ​സി​ന് ദു​ബാ​യ് രാ​ജാ​വി​ന്‍റെ ആ​ദ​രം
Wednesday, June 16, 2021 11:12 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: ച​വ​റ സ്വ​ദേ​ശി ഡോ. ​ഷീ​ലാ പ്രി​ൻ​സി​ന് ദു​ബാ​യ് രാ​ജാ​വി​ന്‍റെ ഗോ​ൾ​ഡ​ൻ വി​സ അം​ഗീ​കാ​രം. ഈ ​വ​ർ​ഷം ഈ ​ആ​ദ​ര​വ് ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യും ആ​ദ്യ മ​ല​യാ​ളി​യു​മാ​ണ്. ഈ ​നേ​ട്ടം കൊ​ല്ല​ത്തി​നെ​യും ച​വ​റ​യെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ അ​ഭി​മാ​നം പ​ക​രു​ന്ന ഒ​ന്നാ​ണ്. ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​തി​യ ച​രി​ത്ര നേ​ട്ടം എ​ന്നു​ത​ന്നെ വി​ശേ​ഷി​പ്പി​ക്കാം.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് എം​ബി​ബി​എ​സ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ജ​ന​റ​ൽ സ​ർ​ജ​റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ് ദു​ബാ​യ് സ​ർ​ക്കാ​രി​ന്‍റെ റ​ഷീ​ദ ആ​ശു​പ​ത്രി​യി​ൽ സേ​വ​നം തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ അ​വി​ടെ​ത​ന്നെ സു​ലേ​ഖ ആ​ശു​പ​ത്രി​യി​ൽ ലാ​പ്പ​റോ​സ്കോ​പ്പി​ക് സ​ർ​ജ​നാ​ണ്. ഇം​ഗ്ല​ണ്ട്, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ ഫെ​ലോ​ഷി​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ എ​ഡി​ൻ​ബ​റോ റോ​യ​ൽ കോ​ള​ജ് ഒ​ഫ് സ​ർ​ജ​ൻ​സി​ലും അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഒ​ഫ് ബ്ര​സ്റ്റ് സ​ർ​ജ​ൻ‌​സി​ലും അം​ഗ​ത്വ​മു​ണ്ട്.
മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ മി​ക​ച്ച പ്രാ​വീ​ണ്യ​മു​ള്ള ഡോ.​ഷീ​ല അ​ന്താ​രാ​ഷ്ട്ര രം​ഗ​ത്തെ പ്ര​മു​ഖ മെ​ഡി​ക്ക​ൽ ജേ​ർ​ണ​ലു​ക​ളി​ൽ അ​ട​ക്കം നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
ച​വ​റ പ​ത്തി​ശേ​രി​ൽ വീ​ട്ടി​ൽ എ​ൻ.​രാ​മ​ച​ന്ദ്ര​ന്‍റെ​യും സു​പ്ര​ഭ​യു​ടെ​യും മൂ​ത്ത​മ​ക​ളാ​ണ്. ഷേ​ർ​ളി, ഷീ​ജ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ൾ. ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക ത​ല​ക്കി​ത്ത​റ​യി​ൽ വീ​ട്ടി​ൽ അ​ഡ്വ.​പ്രി​ൻ​സ് ആ​ണ് ഭ​ർ​ത്താ​വ്. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഗൗ​ഥം പ്രി​ൻ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ൻ‌​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മൃ​ണാ​ൽ പ്രി​ൻ​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.