അ​റ്റ​ന്‍​ഡ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് നിയമനം
Friday, July 23, 2021 10:34 PM IST
കൊല്ലം: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള അ​റ്റ​ന്‍​ഡ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.
എ​സ്എ​സ്എ​ല്‍സി​യും എ ​ക്ലാ​സ് ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​റു​ടെ കീ​ഴി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 50 വ​യ​സ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ് സ​ഹി​തം അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ഹോ​മി​യോ), തേ​വ​ള്ളി പി.​ഒ., കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. ജൂ​ലൈ 28 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ - 04742797220.