ശ​മ​ന​മി​ല്ലാ​തെ നാ​ടെ​ങ്ങും തി​ര​ക്ക്
Friday, July 23, 2021 11:46 PM IST
കൊ​ല്ലം: ഇ​ന്നും നാ​ളെ​യും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ ആ​യ​തി​നാ​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ലെ​ന്പാ​ടും വ​ൻ ജ​ന​ത്തി​ര​ക്ക്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ന​ഗ​ര മേ​ഖ​ല​യി​ലും ആ​ൾ​ക്കാ​ർ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി. മി​ക്ക​യി​ട​ത്തും വാ​ഹ​ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ച​തു​മി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ഗ​താ​ഗ​ത കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.
കൊ​ല്ല​ത്തെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ചി​ന്ന​ക്ക​ട മെ​യി​ന്‍ റോ​ഡ്, പാ​യി​ക്ക​ട, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഏ​റ്റ​വും തി​ര​ക്കു​ണ്ടാ​യ​ത്. ഓ​ണ വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തി​ര​ക്കാ​യി​രു​ന്നു എ​ല്ലാ​യി​ത്തും. തു​ണി മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ജ​നം കൂ​ട്ട​ത്തോ​ടെ എ​ത്തി. നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പോ​ലും ആ​ൾ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു.
കൊ​ല്ലം-​ചാ​ത്ത​ന്നൂ​ർ ദേ​ശീ​യ പാ​ത​യി​ലും കു​ണ്ട​റ-​കൊ​ല്ലം റോ​ഡി​ലു​മ​ട​ക്കം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ല​യി​ട​ത്തും ട്രാ​ഫി​ക് ബ്ലോ​ക്ക് ഉ​ണ്ടാ​യി. സ്വ​കാ​ര്യ ബ​സു​ക​ളി​ല​ട​ക്കം യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും ഉ​ണ്ടാ​യി.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ൾ​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.