തെ​ക്കും​ഭാ​ഗം-​ദ​ള​വാ​പു​രം പാ​ല​ത്തി​ന​ടി​യി​ലെ ഡ്ര​ഡ്ജിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കും: എംഎ​ല്‍എ
Friday, July 23, 2021 11:46 PM IST
ച​വ​റ : അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ തെ​ക്കും​ഭാ​ഗം - ദ​ള​വാ​പു​രം പാ​ല​ത്തി​ന​ടി​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണ സ്പാ​ന്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള​ള ഡ്ര​ഡ്ജിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കുമെന്ന് ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ. നീ​ണ്ട​ക​ര മു​ത​ലു​ള​ള ഡ്ര​ഡ്ജിം​ഗ് പ​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ചെ​യ്യു​ന്ന​തി​നാ​യി 9.9 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്ര​ഡ്ജിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ മു​ഖാ​ന്തി​രം ടെ​ൻഡര്‍ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ചു. ജൂ​ണ്‍ 17-ന് നീ​ണ്ട​ക​ര പാ​ലം മു​ത​ല്‍ മാ​മ​ന്‍​തു​രു​ത്ത് വ​രെ​യു​ള​ള ഡ്ര​ഡ്ജിം​ഗ് പ​ണി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ദ​ള​വാ​പു​രം പാ​ല​ത്തി​ന് അ​ടി​യി​ലു​ള​ള സ്പാ​ന്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​യു​ടെ ചു​മ​ത​ല ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നീ​യ​റിം​ഗ് വ​കു​പ്പി​നെ ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്.
ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന പ്ര​ദേ​ശ​ത്ത് വി​വി​ധ സ്വ​ഭാ​വ​ത്തി​ലു​ള​ള അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടും. ഇ​ത് അ​നു​യോ​ജ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ​ മാ​റ്റി എ​ല്ലാ​ത്ത​രം അ​വ​ശി​ഷ്ട​ങ്ങ​ളും മാ​റ്റാ​ന്‍ ക​ഴി​യു​ന്ന പു​തി​യ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല​റി​യി​ച്ചു.
വ​ര്‍​ഷ​ങ്ങ​ളാ​യി ഡ്ര​ഡ്ജിം​ഗ് മു​ട​ങ്ങി, മ​ണ്ണും ചെ​ളി​യും കു​ന്നു​കൂ​ടി ക​ര​പ്ര​ദേ​ശ​ങ്ങ​ളു​ണ്ടാ​വു​ന്ന​തി​നാ​ല്‍ വി​വി​ധ പാ​രി​സ്ഥി​തി​ക ​പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു. കാ​യ​ലി​ലെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സപ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ബോ​ട്ടു​ചാ​ലു​ക​ള്‍​പോ​ലും ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​നി​ലാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി സ​ജി​ചെ​റി​യാ​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​തെ​ന്ന് ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​റി​യി​ച്ചു.